ജനമോചനയാത്ര 24ന് കൊല്ലത്ത്
കൊല്ലം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കും അക്രമരാഷ്ട്രീയത്തിനുമെതിരെയും എന്ന സന്ദേശമുയര്‍ത്തി കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന് നയിക്കുന്ന ജനമോചനയാത്ര 24ന് ജില്ലയിലെത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 10.30ന് ജില്ലാ അതിര്‍ത്തിയായ കൊട്ടാരക്കരയില്‍ നടക്കുന്ന അദ്യ സമ്മേളനം കൊടിക്കുന്നില്‍ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് വൈകിട്ട് അഞ്ചിന് കരുനാഗപ്പള്ളിയില്‍ സ്വീകരണം നല്‍കും. ആറിന് കൊല്ലം കന്റോണ്‍മെന്റ് മൈതാനിയില്‍ ചേരുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി മുന്‍പ്രസിഡന്റ് വി.എം സുധീരന് അടക്കമുള്ള പ്രമുഖ നേതാക്കള്‍ സ്വീകരണ യോഗങ്ങളില്‍ പങ്കെടുക്കും. അക്രമരാഷ്ട്രീയത്തിനെതിരെ 'അമ്മ മനസ്സ്' എന്ന് പേരില്‍ ഡിജിറ്റല്‍ പ്രതിഷേധവും നടത്തും.
ഇതിന് മുന്നോടിയായി നാളെ വൈകിട്ട് ആറിന് കെ.പി.സി.സി സാംസ്കാരിക സമിതിയുടെ നേതൃത്വത്തില്‍ ചിന്നക്കടയില്‍ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
യു.ഡി.എഫ് ജില്ലാ ചെയര്മാന് കെ.സി രാജന്, എ. ഷാനവാസ് ഖാന്, എസ്.എ വിനയചന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."