അഞ്ച് വര്‍ഷത്തെ സഹനത്തിനൊടുവില്‍ സഹ്ല മരണത്തിനു കീഴടങ്ങി
പുത്തനത്താണി: നീണ്ട അഞ്ച് വര്‍ഷകാലത്തെ ദുരിതത്തിനൊടുവില്‍ കാടാമ്പുഴ ജാറത്തിങ്ങലിലെ പുളിക്കല്‍ സഹ്ല (18) മരണത്തിനു കീഴടങ്ങി.
2013-ല്‍ ജാറത്തിങ്ങലിലെ മിര്‍ഖാത്തുല്‍ ഉലൂം മദ്റസയിലേക്ക് മതപഠനത്തിനായി പോകുമ്പോള്‍ അമിത വേഗതയില്‍ വന്ന ടിപ്പര്‍ ലോറി ഇടിച്ച് തെറിപ്പിക്കുകയും ഗുരുതരമായ പരുക്കുകളോടെ മിംസ് ആശുപത്രി ഉള്‍പ്പടെ പല ആശുപത്രിയിലും ചികിത്സ നേടിയ പുളിക്കല്‍ അയമുദു ഹാജി-ആസ്യ ദമ്പതികളുടെ മക്കളില്‍ മൂന്നാമത്തവളായ സഹ്ല ഇന്നലെ ഉച്ചയോടെ എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്കും പ്രതീക്ഷകള്‍ക്കും വിരാമമിട്ടു യാത്രയായി.
ലക്ഷങ്ങള്‍ ചിലവഴിച്ച് രണ്ട് കൊല്ലത്തോളം വിവിധ ആശുപത്രികളില്‍ ഈ കുട്ടിക്കു വേണ്ടി രക്ഷിതാവ് ചികിത്സ നല്കിട്ടുണ്ട്. തല്‍ഫലമായി അബോധാവസ്ഥ ഭാഗികമായി തിരിച്ചു കിട്ടിയെങ്കിലും പൂര്‍ണമായിരുന്നില്ല. ശേഷം മൂന്ന് കൊല്ലത്തോളം വീട്ടില്‍ ചികിത്സയിലായിരുന്നു. മദ്റസയില്‍ എട്ടാം തരത്തില്‍ പഠിക്കുകയായിരുന്ന സഹ്ല അതിരാവിലെ മദ്റസയിലേക്ക് കൂട്ടുകാരികളുമൊത്ത് പോകുന്ന സമയത്താണ് ടിപ്പര്‍ ലോറി തട്ടിയെറിഞ്ഞത്. പഠനത്തിലും മിടുക്കിയായിരുന്നു ഈ കുട്ടിയെന്ന് അധ്യാപകര്‍ പറഞ്ഞു. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഇന്നലെ ജാറത്തിങ്ങല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."