ഹര്‍ത്താല്‍: യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തു
നിലമ്പൂര്‍: കഴിഞ്ഞ 16ന് സമൂഹമാധ്യമങ്ങളില്‍ കൂടി ആഹ്വാനം ചെയ്ത് നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ട്നിലമ്പൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് പൊലിസ് കേസെടുത്തത്. യുവമോര്‍ച്ച ഐ.ടി സെല്‍ ജില്ലാ കണ്‍വീനര്‍ കെ. കിരണ്‍ രാജിന്റെ പരാതിയിലാണ് നിലമ്പൂര്‍ മുനിസിപ്പല്‍ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷാജഹാന് പായമ്പാടത്തിനെതിരെയുള്ള കേസ്.
കശ്മീരില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേരു വിവരങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച് പരസ്യമാക്കിയതിനും, അനധികൃതസംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളിലാണ് കേസ്. പീഡനത്തിനെതിരായ കുട്ടിയുടെ പേര് വെളിപ്പെടുത്തിയതിനാണ് പോക്സോ ചുമത്തിയത്. ഹര്‍ത്താലിന്റെ തലേദിവസം സമൂഹമാധ്യമങ്ങളിലൂടെ ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയും ഹര്‍ത്താല്‍ ദിവസം ജനങ്ങളെ സംഘടിപ്പിച്ച് വഴിതടയുകയും കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുകയും ചെയ്തതിനെതിരെയായിരുന്നു പരാതി.
നിലമ്പൂര്‍ സി.ഐ കെ.എം ബിജുവാണ് കേസെടുത്തിട്ടുള്ളത്. പോക്സോ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് ചേര്‍ത്താണ് കേസ്. പ്രതിയെ ഉടന്‍ അറസ്റ്റ്് ചെയ്യുമെന്ന് സി.ഐ അറിയിച്ചു. ഹര്‍ത്താലുമായി ബന്ധപ്പെട്ട് നിലമ്പൂരില്‍ എട്ട് പേരെ കൂടി പൊലിസ് ഇന്നലെ അറസ്റ്റു ചെയ്തു. ചന്തക്കുന്നില്‍ നിന്ന് ഏഴുപേരെയും മമ്പാട് നിന്ന് ഒരാളെയുമാണ് അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."