HOME
DETAILS

ചാലിയാറിലേക്ക് മാലിന്യം തള്ളുന്ന സംഭവം: ചാലിയാര്‍ തീരങ്ങളില്‍ ആര്‍.ഡി.ഒയുടെ പരിശോധന; രണ്ട് സ്ഥാപനങ്ങള്‍ അടപ്പിച്ചു

  
backup
April 22 2018 | 06:04 AM

%e0%b4%9a%e0%b4%be%e0%b4%b2%e0%b4%bf%e0%b4%af%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%82

 

 

അരീക്കോട്: ചാലിയാര്‍ പുഴയില്‍ മത്സ്യസമ്പത്തിനടക്കം വലിയ ഭീഷണി ഉയര്‍ത്തുന്ന വിഷ പായലായ ബ്ലൂ ഗ്രീന്‍ ആല്‍ഗ കണ്ടെത്തിയതും അരീക്കോട് പഞ്ചായത്ത് പരിധിയില്‍നിന്ന് കക്കൂസ് മാലിന്യങ്ങള്‍ വ്യാപകമായി ചാലിയാര്‍ പുഴയില്‍ തള്ളുന്നതായി സ്ഥിരീകരിച്ചതും കണക്കിലെടുത്ത് പെരിന്തല്‍മണ്ണ ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ ചാലിയാര്‍ പുഴയിലും അരീക്കോട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും മിന്നല്‍ പരിശോധന നടത്തി. ജില്ലാ കലക്ടറുടെ പ്രത്യേക നിര്‍ദേശപ്രകാരാമായിരുന്നു പരിശോധന.
ഇന്നലെ രാവിലെ ഒന്‍പത് മുതലാണ് ആര്‍.ഡി.ഒ കെ.അജീഷ്, ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ അജീഷ്, ഹരിത കേരളം ജില്ലാ കോഡിനേറ്റര്‍ രാജു, അരീക്കോട് ബി.ഡി.ഒ ഇ.പി രാഗേഷ്, അരീക്കോട് പഞ്ചായത്ത് സെക്രട്ടറി സി.പി സുബൈര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹുസൈന്‍, വി.ഇ.ഒ ഷിജു എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തിയത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാവുന്ന വിധത്തില്‍ കക്കൂസ് മാലിന്യങ്ങള്‍ ഉള്‍പ്പെടെ ചാലിയാര്‍ പുഴയിലേക്ക് ഒഴുക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബറില്‍ അരീക്കോട് പഞ്ചായത്ത് നടത്തിയ സര്‍വേയില്‍ കണ്ടെത്തിയ വിവരങ്ങളെ ശരിവയ്ക്കുന്ന തരത്തിലാണ് ഇന്നലെ ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനാ ഫലം.
തെക്കേതല, സൗത്ത് പുത്തലം, അരീക്കോട് ടൗണ്‍, വാഴക്കാട് ജങ്ഷന്‍ എന്നിവിടങ്ങളിലും പത്തനാപുരം പാലം മുതല്‍ പൂങ്കുടി വരെയും ഇന്നലെ പരിശോധന നടത്തി. പുഴയിലെ മാലിന്യപ്രശ്‌നങ്ങള്‍ നേരിട്ടറിയുന്നതിനായി ജലയാത്ര ചെയ്തായിരുന്ന പരിശോധന.
മാലിന്യം പുഴയിലേക്ക് ഒഴുക്കി വിടുന്നതായി ബോധ്യപ്പെട്ട രണ്ട് കടകള്‍ പരിശോധനക്കിടെ അടപ്പിച്ചു. നിരവധി സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കി. അനധികൃതമായി പ്രവര്‍ത്തിക്കുന്ന മത്സ്യക്കച്ചവട കേന്ദ്രം, കൂള്‍ബാര്‍, ഹോട്ടല്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കാതെ തന്നെ നടപടി സ്വീകരിക്കാനാണ് തീരുമാനം. വര്‍ക്ക് ഷോപ്പുകളില്‍ നിന്ന് ഓയില്‍, ഗ്രീസ് തുടങ്ങിയ മാലിന്യങ്ങളും ചാലിയാറില്‍ എത്തുന്നതായി കണ്ടെത്തി.
മണ്ണുമാന്ത്രി യന്ത്രം ഉപയോഗിച്ച് അരീക്കോട് ടൗണിലെ അഴുക്കുചാലുകളുടെ സ്ലാബുകള്‍ എടുത്തുമാറ്റി പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലും മാലിന്യങ്ങള്‍ പുഴയിലേക്ക് ഒഴുക്കുന്നതായി ബോധ്യപ്പെട്ടിരുന്നു. മമത ജങ്ഷന്‍ മുതല്‍ ബസ് സ്റ്റാന്‍ഡ് ക്യാംപ് റോഡ് വരെയുള്ള ഭാഗങ്ങളിലെ വീടുകള്‍, കച്ചവട സ്ഥാപനങ്ങള്‍, ലോഡ്ജുകള്‍, ഭക്ഷണശാലകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിലെ പൊതു ഓടകള്‍ തുറന്ന് നടത്തിയ പരിശോധനയില്‍ 90 ശതമാനം സ്ഥാപനങ്ങളിലെയും കക്കൂസ് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ഓടകള്‍ വഴി ചാലിയാറിലേക്ക് ഒഴുകുന്നതായി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.
പുഴയിലും പരിസരങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കും മലിനജലം ഒഴുക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാനും സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാനും പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ആര്‍.ഡി.ഒ അറിയിച്ചു. അടുത്ത ദിവസങ്ങളില്‍ കീഴുപറമ്പ്, ഊര്‍ങ്ങാട്ടിരി, കാവനൂര്‍ പഞ്ചായത്തുകളിലും പരിശോധന നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് യാത്രക്കാരായ അഞ്ചുപേര്‍ മരിച്ചു

Kerala
  •  2 months ago
No Image

ലോകത്തിലെ ഏറ്റവും വലിയ എയർ ഹബ്ബിനൊരുങ്ങി ദുബൈ

uae
  •  2 months ago
No Image

നെയ്യാറ്റിന്‍കരയില്‍ പത്തുവയസുകാരനെ കാണാതായെന്ന് പരാതി

Kerala
  •  2 months ago
No Image

സഊദിയിലെ ഹൈവേകളിൽ പുതിയ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-22-10-2024

PSC/UPSC
  •  2 months ago
No Image

ഇസ്റാഈല്‍ നാവിക താവളങ്ങളിലും വടക്കന്‍ മേഖലകളിലും ഹിസ്ബുല്ലയുടെ മിസൈല്‍ ആക്രമണം; ടെല്‍ അവീവ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

International
  •  2 months ago
No Image

ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടെ യുകെജി വിദ്യാര്‍ഥി ബെഞ്ചില്‍ നിന്ന് വീണു; ചികിത്സയില്‍ വീഴ്ച്ച; രണ്ട് ലക്ഷം പിഴ നല്‍കാന്‍ ഉത്തരവ്

Kerala
  •  2 months ago
No Image

രോഗിയെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങിയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

കുടുംബസമേതം പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി; രാഹുൽ നാളെയെത്തും

Kerala
  •  2 months ago
No Image

എട്ടാമത് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26-ന് തുടക്കം കുറിക്കും

uae
  •  2 months ago