HOME
DETAILS

'താനൂരില്‍ അക്രമം നടത്തിയത് സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍'

  
backup
April 22 2018 | 07:04 AM

%e0%b4%a4%e0%b4%be%e0%b4%a8%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%82-%e0%b4%a8%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

 

തിരൂര്‍: ഹര്‍ത്താല്‍ ദിനത്തില്‍ താനൂരിലെ കെ.ആര്‍ ബേക്കറിയില്‍ അക്രമം നടത്തിയത് താനൂര്‍ കോര്‍മ്മന്‍ കടപ്പുറത്തെ സജീവ സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനും സ്ഥിരം കുറ്റവാളിയുമായ പാണാച്ചിന്റെ പുരക്കല്‍ അന്‍സാറും ആല്‍ബസാറിലെ പൗറകത്ത് ശബീബുമാണെന്ന് മുസ്‌ലിം ലീഗ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
പൊലിസിനെ അക്രമിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനും റിമാന്‍ഡിലായ ഉണ്യാലിലെ കമ്മുക്കടവത്ത് സാദിഖ് മോന്‍ സി.പി.എം പ്രവര്‍ത്തകനാണ്. വാഴക്കാതെരുവില്‍നിന്ന് താനൂര്‍ ജങ്ഷനിലേക്ക് ചീരാന്‍കടപ്പുറം ബ്രാഞ്ച് സെക്രട്ടറി സീതിന്റെ പുരക്കല്‍ ബഷീറിന്റെ നേതൃത്വത്തിലാണ് മുദ്രാവാക്യം വിളിച്ച് അക്രമപ്രവര്‍ത്തനം നടത്താന്‍ ജാഥയുമായി വന്നത്.
ഹര്‍ത്താല്‍ ദിവസം അക്രമപ്രവര്‍ത്തനങ്ങളിലും മറ്റും ഏര്‍പ്പെട്ട പ്രവര്‍ത്തകരോട് എത്രയും വേഗം പിന്തിരിയാന്‍ ആവശ്യപ്പെടുന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ. ജയന്റെ വോയ്‌സ് ക്ലിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. സി.പി.എം നേതൃത്വത്തിനും പ്രവര്‍ത്തകര്‍ക്കും കാര്യമായ പങ്കുള്ള താനൂരിലെ അക്രമപ്രവര്‍ത്തനങ്ങളെ മതത്തിന്റെ നിറം ചാര്‍ത്താനും അനാവശ്യമായി ലീഗിനെ വലിച്ചിഴക്കാനും സി.പി.എമ്മും മന്ത്രി കെ.ടി ജലീലും നടത്തുന്ന ശ്രമങ്ങള്‍ ജനശ്രദ്ധ തിരിച്ചുവിടാനുള്ള അടവാണ്. ഈ നീക്കം ആപല്‍ക്കരമാണ്.
സംഘര്‍ഷത്തില്‍ സി.പി.എമ്മിനുള്ള പങ്ക് പകല്‍ വെളിച്ചം പോലെ വ്യക്തമായതിലുള്ള ജാള്യത മറച്ചുവയ്ക്കാനാണ് ഏരിയാ കമ്മിറ്റി വ്യാജ ആരോപണങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്. താനൂര്‍ ചിറക്കലില്‍ ആര്‍.എസ്.എസ് ക്രിമിനലുകളുടെ ക്രൂര മര്‍ദനത്തിന് മദ്‌റസാധ്യാപകന്‍ ഇരയായിട്ടും മന്ത്രിയോ പൊലിസോ തിരിഞ്ഞുനോക്കിയില്ല. നാട്ടില്‍ പ്രശ്‌നമുണ്ടായപ്പോള്‍ സര്‍വകക്ഷിയോഗം വിളിക്കാതെ മന്ത്രി ഏകപക്ഷീയമായി പെരുമാറുകയായിരുന്നു.
വാര്‍ത്താസമ്മേളനത്തില്‍ ലീഗ് താനൂര്‍ മണ്ഡലം പ്രസിഡന്റ് കെ.എന്‍ മുത്തുക്കോയ തങ്ങള്‍, ട്രഷറര്‍ നൂഹ് കരിങ്കപ്പാറ, സെക്രട്ടറി കെ. സലാം, യൂത്ത് ലീഗ് പ്രസിഡന്റ് റഷീദ് മോര്യ, ലീഗ് വൈസ് പ്രസിഡന്റ് അഡ്വ. പി.പി ഹാരിഫ്, സെക്രട്ടറി ഇസ്മാഈല്‍ പത്തമ്പാട് സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍മന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ സത്യേന്ദ്ര ജെയിന് ജാമ്യം

National
  •  2 months ago
No Image

അര്‍ദ്ധ സെഞ്ച്വറിയുമായി രോഹിതും, വിരാടും, സര്‍ഫറാസും; ചിന്നസ്വാമിയില്‍ ഇന്ത്യ പൊരുതുന്നു

Cricket
  •  2 months ago
No Image

യഹ്‌യ സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ് 

International
  •  2 months ago
No Image

പത്തുദിവസ പര്യടനം; പ്രിയങ്ക ഗാന്ധി 23 ന് വയനാട്ടിലെത്തും

Kerala
  •  2 months ago
No Image

സര്‍ക്കാര്‍ നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമെന്ന് മന്ത്രി എം.ബി രാജേഷ്

Kerala
  •  2 months ago
No Image

പാലക്കാട് കാറിടിച്ച് രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു

Kerala
  •  2 months ago
No Image

സംസാരിച്ചത് സദുദ്ദേശത്തോടെ; പിപി ദിവ്യ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കി

Kerala
  •  2 months ago
No Image

കൊല്ലത്ത് യുവതിയെ വെട്ടിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

Kerala
  •  2 months ago
No Image

'എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോള്‍. ഈ വിഷമഘട്ടം അതിജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ' നവീന്റെ കുടുംബത്തിന് കണ്ണൂര്‍ കലക്ടര്‍ എഴുതിയ കത്ത്  

Kerala
  •  2 months ago
No Image

ചുരുങ്ങിയ ചെലവില്‍ വിമാന യാത്ര നടത്താം;  ഗൂഗിള്‍ ഫ്‌ലൈറ്റ്‌സില്‍ പുതിയ ഫീച്ചറെത്തി

Tech
  •  2 months ago