ഇരുചക്രവാഹനങ്ങളെ വീഴ്ത്തി റോഡിലെ കുഴികള്‍
നീലേശ്വരം:നീലേശ്വരം-ചോയ്യങ്കോട് റോഡില്‍ പാലാത്തടത്തുള്ള കുഴികള്‍ ഇരുചക്രവാഹന യാത്രക്കാര്‍ക്കു ഭീഷണിയാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ നിരവധി പേര്‍ക്കാണ് വാഹനം കുഴിയില്‍ വീണതിനെ തുടര്‍ന്നു പരുക്കേറ്റത്. കുഴിയില്‍ വീണ വാഹനത്തില്‍ നിന്നു തെറിച്ചു വീണതിനെ തുടര്‍ന്നു നീലേശ്വരം നഗരസഭാ കൗണ്‍സലര്‍ പി. മനോഹരന്റെ മകന്‍ ദേവദര്‍ശിന്റെ കൈയുടെ എല്ല് പൊട്ടിയിരുന്നു. സര്‍ജറി നടത്തിയാണ് ഇതു നേരെയാക്കിയത്. കുഴിയില്‍ പെടാതെ വാഹനമോടിക്കാനുള്ള ശ്രമത്തിനിടയിലാണ് പലര്‍ക്കും അപകടം സംഭവിക്കുന്നത്.
എല്ലാ വര്‍ഷവും മഴക്കാലത്ത് ഇവിടെ റോഡ് തകര്‍ച്ച പതിവാണ്. അത്തരം സമയങ്ങളില്‍ താല്‍ക്കാലികമായി കുഴി അടക്കാറാണു പതിവ്. ഇത്തവണ ഇതുവരെയായും അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ല. റീ ടാറിങ്ങിനായി കരിങ്കല്‍ ചീളുകള്‍ ഇറക്കിയിട്ടുണ്ടെങ്കിലും ടാറിങ് നടന്നില്ല. ടാര്‍ ലഭ്യമല്ലാത്തതാണ് ടാറിങ് വൈകാന്‍ കാരണമെന്നാണു കരാറുകാരന്‍ പറയുന്നത്.
അതേസമയം മഴക്കാലത്ത് വെള്ളക്കെട്ടുണ്ടാവുന്ന സ്ഥലമാണ് ഇതെന്നും അതു കൊണ്ടാണ് റോഡ് തകരുന്നതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.
ഇത്രയും ഭാഗം കോണ്‍ക്രീറ്റ് ചെയ്യുകയോ ഇന്റര്‍ലോക്ക് കട്ടകള്‍ പാകുകയോ മാത്രമാണ് ശാശ്വത പരിഹാരമെന്നാണു നാട്ടുകാരുടെ അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."