ചരിത്രശേഷിപ്പുകള്‍ തേടി തുല്യതാ പഠിതാക്കള്‍
കണ്ണൂര്‍: നാടിന്റെ ചരിത്രശേഷിപ്പുകള്‍ തേടി സാക്ഷരതാ മിഷന് തുല്യതാ പഠിതാക്കള്‍ പുരാരേഖ സര്‍വേക്കൊരുങ്ങുന്നു.
പത്താംതരം, ഹയര്‍ സെക്കന്‍ഡറി പഠിതാക്കളാണ് സര്‍വേ നടത്തുന്നത്. കോഴ്സിലെ ക്ലാസ് റൂം മൂല്യനിര്‍ണയത്തിന്റെ ഭാഗമായാണ് സര്‍വേ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് ആകെയുള്ള 7,000 പഠിതാക്കളാണ് മെയ് മാസത്തില്‍ നടക്കുന്ന സര്‍വേയില്‍ പങ്കെടുക്കുന്നത്. ഇതിന് മുന്നോടിയായി കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ നടന്ന സെന്റര്‍ കോര്‍ഡിനേറ്റര്‍മാരുടെ മേഖലാതല പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷന് ഡയരക്ടര്‍ ഡോ. പി.എസ് ശ്രീകല മുഖ്യപ്രഭാഷണം നടത്തി. കണ്ണൂര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഷാജുജോണ്‍, കോഴിക്കോട് ജില്ലാ കോര്‍ഡിനേറ്റര്‍ എം.ഡി വത്സല, എ. പ്രദീപ് കുമാര്‍, എം. മുഹമ്മദ് ബഷീര്‍, ഡോ. ജി. കുമാരന് നായര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."