ഫാസിസത്തിനെതിരേ മതേതര മുന്നേറ്റം വേണം: അബ്ദുല്‍ ബാഖി
പയ്യന്നൂര്‍: ക്രൂരപീഡനങ്ങളും നരഹത്യയും നടത്തി രാജ്യത്തെ ന്യൂനപക്ഷങ്ങളെയും പിന്നാക്ക വിഭാഗങ്ങളെയും ഉന്മൂലനം ചെയ്യാനുള്ള ഫാസിസ്റ്റ് ശ്രമങ്ങളെ മതേതര മുന്നേറ്റത്തിലൂടെ തടയണമെന്ന് എസ്.എം.എഫ് ജില്ലാ ജനറല്‍ സെകട്ടറി അബ്ദുല്‍ ബാഖി. 'ഇന്ത്യയെ ഇനിയും വിഭജിക്കരുത്' എന്ന മുദ്രാവാക്യത്തില്‍ പയ്യന്നൂര്‍ മേഖല സമസ്ത കോഓഡിനേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രാജ്യരക്ഷാ സദസില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഫാസിസം ഇന്ത്യയുടെ മനസിനെ വിഭജിക്കാനായി നടത്തുന്ന ഗൂഢനീക്കങ്ങളുടെ ഭാഗമാണ് ആനുകാലിക ഇന്ത്യയിലെ മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫാസിസ്റ്റ് അധമത്വത്തിനെതിരേ നഗരത്തില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധ റാലിയും നടന്നു.
സയ്യിദ് കെ.പി.പി തങ്ങള്‍ അല്‍ ബുഖാരി, സയ്യിദ് ഹുസൈന്‍ തങ്ങള്‍ അല്‍ അസ്ഹരി, കബീര്‍ ഫൈസി ചെറുകോട്, എസ്.കെ ഹംസ ഹാജി, ശറഫുദ്ധീന്‍ ഫൈസി, അഹ്മദ് പോത്താങ്കണ്ടം, ഷബീര്‍ പുഞ്ചക്കാട്, മുഹമ്മദ് രാമന്തളി, അഫ്‌സല്‍ രാമന്തളി, ത്വയ്യിബ് പെരുമ്പ, എസ്.എ ശുക്കൂര്‍ ഹാജി, മുഹമ്മദ് കുഞ്ഞിമൗലവി ഹുസൈന്‍ ഫൈസി, മുഹമ്മദ് കുഞ്ഞി ഹാജി വെള്ളൂര്‍, നജ്മുദ്ധീന്‍ പിലാത്തറ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."