വിസ്മയം വിതറി ലൈറ്റ് ഓഫ് മദീന: മതമൈത്രി ഊട്ടിയുറപ്പിച്ച് സുമേഷും അനന്തേട്ടനും
തൃക്കരിപ്പൂര്‍: ലൈറ്റ് ഓഫ് മദീന നഗരിയിലെത്തുന്നവര്‍ക്ക് സുമേഷിനെ മറക്കാന്‍ കഴിയില്ല. ലൈറ്റ് ഓഫ് മദീനയുടെ പ്രാരംഭ പരിപാടി തുടങ്ങിയതുമുതല്‍ തഖ്‌വ സുമേഷ് എന്നറിയപ്പെടുന്ന കൈതക്കാട്ടെ കെ.വി സുമേഷ് സംഘാടകര്‍ക്കൊപ്പമുണ്ട്. ഇന്നലെ ഭക്ഷണശാലയിലും സുമേഷായിരുന്നു താരം.
അതിഥികള്‍ക്കായി ഒരുക്കിയ ഭക്ഷണശാലയില്‍ സുമേഷ് കൈമെയ് മറന്ന പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്.
പിതാവ് രാഘവന്റെ മാതൃക പിന്‍പറ്റിയാണ് മകന്‍ സുമേഷിന്റെ പ്രവര്‍ത്തനം. കൈതക്കാട് മഹല്ലില്‍ ഏതു പരിപാടി നടന്നാലും സുമേഷ് തന്റെ സാന്നിധ്യം ഉറപ്പുവരുത്തും.
പ്രദര്‍ശനനഗരിയിലെ ആര്‍.പിമാര്‍ക്കുള്ള ഭക്ഷണത്തിനു തന്റെ വീട്ടില്‍ സൗകര്യം ഒരുക്കിക്കൊടുത്തും വൈകുന്നേരമായാല്‍ ചായ നല്‍കിയും അത്യുഷ്ണത്തിലും വിയത്തു കൊണ്ട് നില്‍ക്കുന്ന മറ്റൊരു വ്യക്തിത്വമാണ് അനന്തേട്ടന്‍.
പാറിപ്പറന്ന് വിഖായ വളണ്ടിയര്‍മാര്‍
തൃക്കരിപ്പൂര്‍: ലൈറ്റ് ഓഫ് മദീന നഗരിയിലെത്തുന്നവര്‍ക്ക് സഹായവുമായി എത്തുന്ന എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാരുടെ സേവനം പ്രശംസ പിടിച്ചുപറ്റുന്നതായി.
കടുത്ത ചൂട് വകവെക്കാതെ തൃക്കരിപ്പൂര്‍ മേഖലാ എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാര്‍ നഗരിയിലെത്തുന്നവര്‍ക്ക് ആശ്വാസമായി മാറുകയാണ്.
വാഹനഗതാഗതനിയന്ത്രിക്കുന്നത് ഉള്‍പ്പെടെയുള്ള എല്ലാ സേവനങ്ങള്‍ക്കും വിഖായ വളണ്ടിയര്‍മാര്‍ മുന്നിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."