പി.എസ്.സി ഓഫിസിലേക്ക് ഉദ്യോഗാര്‍ഥികളുടെ മാര്‍ച്ച്
കണ്ണൂര്‍: ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ പരീക്ഷയില്‍ കൃതൃമം നടത്തിയെന്ന് ആരോപിച്ച് ഉദ്യോഗാര്‍ഥികള്‍ പി.എസ്.സി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. പരീക്ഷ റദ്ദ് ചെയ്ത് പുനഃപരീക്ഷ നടത്തുക, ചോദ്യപേപ്പര്‍ മാഫിയകളെ നിയന്ത്രിക്കുക എന്നിവ ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി ഉദ്ഘാടനം ചെയ്തു.
ഷൈമ കൂടാളി അധ്യക്ഷയായി. റിയാസ് പാലക്കാട്, രതീഷ് കുളപ്പുറം, രമ്യ, സനൂപ് സംസാരിച്ചു. കഴിഞ്ഞ 9ന് നടന്ന പരീക്ഷയില്‍ സിലബസില്‍നിന്നു 40 ശതമാനം ചോദ്യങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. ബാക്കി ചോദ്യങ്ങളെല്ലാം എക്കണോമിക്സ് വിഷയത്തില്‍ നിന്നുള്ളതായിരുന്നു. വിജിലന്‍സ് അന്വേഷണവും ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്തുനിന്ന് ഏഴായിരത്തോളം പേരാണ് പരീക്ഷ എഴുതിയത്. ഒരു വര്‍ഷത്തിനു ശേഷമാണ് പി.എസ്.സി പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."