മണലിപ്പുഴയെ കൊലപ്പെടുത്തി വികസനം വേണ്ടെന്ന് മുസ്‌ലിം ലീഗ്
പുതുക്കാട്: മണലിപ്പുഴയുടെ ശുചീകരണമെന്ന പേരില്‍ പുഴയുടെ ഇരു കരകളിലുമുള്ള കണ്ടല്‍ കാടുകളും അപൂര്‍വ ചെടികളും വെട്ടി നശിപ്പിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നിന്നു അധികൃതര്‍ പിന്‍മാറണമെന്ന് മുസ്്‌ലിം ലീഗ് പുതുക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് സി.യു ലത്തീഫ്, ജനറല്‍ സെക്രട്ടറി സിദ്ദീക്ക് ചീരാത്തൊടി ആവശ്യപ്പെട്ടു.
പുഴയുടെ സ്വാഭാവിക കണ്ടല്‍ ചെടികളും ഓരവും നശിപ്പിക്കപ്പെടുന്നത് കാരണം നൂറുകണക്കിന് വര്‍ഷത്തെ ആവാസ വൃവസ്ഥയാണു നശിപ്പിക്കപ്പെടുന്നത്. കാടുകള്‍ വെട്ടി നശിപ്പിക്കപ്പെട്ട സ്ഥലങ്ങളില്‍ കയ്യേറ്റം നടക്കാനും തൊട്ടടുത്ത പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം നേരിടാനും സാധ്യതയുണ്ട്.
പുഴയോരത്തെ കണ്ടല്‍ കാടുകള്‍ നശിപ്പിക്കപ്പെട്ടാല്‍ അതു നിരവധി അപൂര്‍വയിനം പക്ഷികളുടെ നാശത്തിനു കാരണമാകും. ഈ കണ്ടല്‍ കാടുകളാണു പുഴയില്‍ വീണു മരണത്തെ മുഖാമുഖം കണ്ട പലരെയും രക്ഷപ്പെടുത്തിയതെന്നും ഓര്‍മ വേണം.
പുഴയോരത്തെ കണ്ടല്‍ കാടുകള്‍ വെട്ടി നശിപ്പിക്കുന്നതു തടയാന്‍ വനം വകുപ്പധികൃതര്‍ മുന്നോട്ടു വരണമെന്നും മുസ്‌ലീം ലീഗ് ആവശ്യപ്പെട്ടു.
മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ കണ്ടല്‍ കാടുകള്‍ വെട്ടി നശിപ്പിച്ച പ്രദേശങ്ങളിള്‍ മുളകള്‍ വെച്ചു പിടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."