ബി. ജെ.പി-സി.പി.എം സംഘര്‍ഷം : പൊലിസ് കേസെടുത്തു
കാഞ്ഞങ്ങാട് ബി.ജെ.പി, സി.പി.എം സംഘര്‍ഷത്തെ തുടര്‍ന്ന് ഇരു വിഭാഗത്തിലും ഉള്‍പ്പെട്ടവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലിസ് കേസെടുത്തു.അജാനൂര്‍ പടിഞ്ഞാറെക്കരയില്‍ ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.
അതിഞ്ഞാല്‍ ചോരിവയളിലെ സി.പി.എം അനുഭാവികളായ വിജേഷ്,വിപിലാസ്,നിഷാന്ത് എന്നിവര്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റു. ഇവരെ മാണിക്കോത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റവന്യൂവകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന് ഇന്നലെ വൈകുന്നേരം വെള്ളിക്കോത്ത് നല്കിയ സ്വീരണ പരിപാടിയിലേക്ക് പ്രദേശത്തെ നേതാക്കളും മറ്റും പോയ സമയത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ ഇവരെ മര്‍ദ്ദിച്ചതായി പറയുന്നു.
സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലിസ് ടിയര്‍ ഗ്യാസ് പൊട്ടിച്ച് ഇരു വിഭാഗത്തെയും പ്രദേശത്ത് നിന്നും ഒഴിവാക്കി. സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റതായി പറയുന്നു. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."