പ്രിയ കൂട്ടുകാരിയുടെ ഓര്‍മകള്‍ക്ക് സഹപാഠികള്‍ വായനാമുറിയൊരുക്കുന്നു
കൊപ്പം: അകാലത്തില്‍ വിടപറഞ്ഞ കൂട്ടുകാരി വിളയൂര്‍ സ്വദേശി ഡോ. സറീനയുടെ കണ്ണീരോര്‍മകള്‍ക്ക് മുന്നില്‍ വായനാമുറിയൊരുക്കി ഓര്‍മകള്‍ക്ക് ജീവന് നല്കാന് സഹപാഠികളൊരുങ്ങുന്നു.
പുലാമന്തോള്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 1995 ലെ എസ്.എസ്.എല്‍.സി ബാച്ചുകാരായ പൂര്‍വ വിദ്യാര്‍ഥികളുടെ ഉദ്യമത്തിലാണ് സ്കൂള്‍ മുറ്റത്ത് വായനാ മുറിയൊരുങ്ങുന്നത്. അക്ഷരങ്ങളുടെയും പുസ്തകങ്ങളുടെയും കളിക്കൂട്ടുകാരിയായിരുന്ന ഡോ. സറീന കഴിഞ്ഞ ജൂലൈ മാസത്തിലാണ് പനിബാധിച്ച് മരണപ്പെട്ടത്.
പുസ്തകങ്ങളെ പ്രണയിച്ച സറീനക്ക് അര്‍ഹമായ സ്മാരകമാണ് വായനാമുറിയിലൂടെ നല്‍കുന്നതെന്ന് സഹപാഠികളായ സുമ, സബിത, വിജേഷ് , സനദ്, ഉദയന്‍ , സനില്‍ , സുല്‍ഫി എന്നിവര്‍ അഭിപ്രായപ്പെട്ടു. നിര്‍മാണപ്രവര്‍ത്തനത്തിന് തുടക്കമിട്ട് കഴിഞ്ഞ ദിവസം സ്കൂളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് അംഗം ഇ രാജേഷ്, പ്രിന്‍സിപ്പള്‍ ടി . എസ് ജയ, പ്രധാന അധ്യാപകന് കെ ഹരിദാസ് പി.ടി.എ പ്രസിഡന്‍ഡ് കെ നന്ദകുമാര്‍ എന്നിവര്‍ പങ്കെടുത്തു. ഈ മാസം അവസാനം സറീനയുടെ വീട്ടുകാരെ കൂടി പങ്കെടുപ്പിച്ചു വായനാമുറി സ്കൂളിന് സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."