പള്ളിപ്പുറം ദാറുല്‍ അന്‍വാര്‍ 15-ാം വാര്‍ഷികം: തസ്‌കിയ ക്യാംപ് 24ന്
പള്ളിപ്പുറം : ദാറുല്‍ അന്‍വാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സിന്റെ 15ാം വാര്‍ഷികത്തോടനുബന്ധിച്ച് പെണ്‍കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന തസ്‌കിയ പഠന ക്യാംപ് ഈ മാസം 24ന് രാവിലെ 9 മണിമുതല്‍ വൈകീട്ട് 4.30 വരെ മൂന്നുമൂല ദാറുല്‍ അന്‍വാര്‍ വുമണ്‍സ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. ലൈഫ് സ്‌കില്‍ ഡെവലപ്‌മെന്റ് , ലൗ മൈ അല്ലാഹ്, ഐഡിയല്‍ മുസ്‌ലിം വുമണ്‍, ഹെല്‍ത്ത് ഈസ് വെല്‍ത്ത്, അഡോളസന്‍സ് മാനേജ്‌മെന്റ്, ലേണിംഗ് ഓഫ് ദി ഗ്ലോറി ഓഫ് ഇസ്‌ലാം എന്നീ വിഷയങ്ങളില്‍ അഡ്വ.ഓണംപിള്ളി മുഹമ്മദ് ഫൈസി, ഡോ.മുത്വീഉല്‍ഹഖ് ഫൈസി, നാജിയ ടീച്ചര്‍ തോണിപ്പാടം ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. സമാപന ദുആ മജ്‌ലിസിന് പി.മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍ നാടപറമ്പ് നേതൃത്വം നല്‍കും. ഈ വര്‍ഷം എസ്.എസ്.എല്‍.സി കഴിഞ്ഞവരും ഹയര്‍സെക്കന്ററി, ഡിഗ്രി തലങ്ങളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടികള്‍ക്കാണ് ക്യാംപില്‍ പ്രവേശനം ലഭിക്കുക. രജിസ്‌ട്രേഷന് 9846008724, 9846 605941, 9946110819 നമ്പറുകളില്‍ ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."