താലൂക്ക് ആശുപത്രിയില്‍ ആധുനിക ഉപകരണങ്ങള്‍ ഉപയോഗിക്കാതെ നശിക്കുന്നു
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ലക്ഷങ്ങള്‍ വിലപിടിപ്പുളള ആധുനിക ചികിത്സാ ഉപകരണങ്ങള്‍ പൊടിപിടിച്ച് നശിക്കുന്നു. ഒരു വര്‍ഷം മുമ്പ് വാങ്ങികൂട്ടിയ രക്ത പരിശോധനക്ക് ആവശ്യമായ ഓട്ടോമാറ്റിക് അനലൈസറും, സ്‌കാനിങ് മെഷീനും ഉള്‍പ്പെടെയാണ് ബന്ധപ്പെട്ടവരുടെ അനാസ്ഥയില്‍ ഉപയോഗിക്കാതെ പൊടി പിടിച്ച് നശിച്ചുകൊണ്ടിരിക്കുന്നത്. ആയിരത്തിലധികം പാവപ്പെട്ട രോഗികളാണ് ദിനം പ്രതി താലൂക്ക ആശുപത്രിയിലെത്തുന്നത്. ചികിത്സക്കായി എത്തുന്ന രോഗികളുടെ പരിശോധനകളെല്ലാം പുറത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ വന്‍തുക നല്‍കി നടത്തേണ്ട സ്ഥിതിയാണ്. രക്തപരിശോധനക്ക് ആവശ്യമായ സമ്പൂര്‍ണ്ണ ഓട്ടോമാറ്റിക് അനലൈസറാണ് ഒരു വര്‍ഷമായി വൈദ്യുതി കണക്ഷന്‍ ഇല്ലെന്ന നസാര കാരണത്തിന്റെ പേരില്‍ ഉപയോഗിക്കാതെ മുറിക്കകത്ത് വിശ്രമിക്കുന്നത്.
നിരവധി ഗര്‍ഭിണികള്‍ ചികിത്സക്ക് എത്തുന്ന താലൂക്ക് ആശുപത്രി സ്‌കാനിങ് സംവിധാനം അത്യാവശ്യമാണെങ്കിലും മെഷീന്‍ വാങ്ങി വെച്ചു എന്നല്ലാതെ നാളിതുവരെയായി പ്രവര്‍ത്തിച്ചിട്ടില്ല. ഇത് സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കാനാണെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.
വാങ്ങിവെച്ച ഉപകരണങ്ങളെല്ലാം പൂട്ടിയിട്ട മുറിക്കുളളില്‍ പൊടിപിടിച്ച് വിശ്രമിക്കുകയാണ്. രക്ത പരിശോധനക്കും സ്‌കാനിങിനുമുള്‍പ്പെടെ സൗജന്യ ചികിത്സ പ്രതീക്ഷിച്ച് എത്തുന്ന രോഗികള്‍ ആസ്പത്രിയില്‍ ഉപകരണങ്ങളുണ്ടായിട്ടും നല്ലൊരുതുക പുറത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ മുടക്കേണ്ട സ്ഥിതിയാണുളളത്.
താലൂക്ക് ആശുപത്രിക്ക് എം.പിഫണ്ടില്‍ നിന്നും അനുവദിച്ചുവെന്ന് പറയപ്പെടുന്ന ആംബുലന്‍സും സാങ്കേതികത്വത്തില്‍ കുടുങ്ങിയിരിക്കുകയാണെന്നാണ് പറയപ്പെടുന്നത്. നിലവില്‍ രണ്ട് പതിറ്റാണ്ടോളം കാലപ്പഴക്കമുളള ആംബുലന്‍സാണ് താലൂക്ക് ആശുപത്രിക്കുളളത്. താലൂക്ക് ആശുപത്രിയില്‍ പണി പൂര്‍ത്തിയായ പുതിയ കെട്ടിടത്തിന്റെ അവസ്ഥയും നാഥനില്ലാത്ത സ്ഥിതിയാണ്. പണി പൂര്‍ത്തിയായിട്ടും വൈദ്യുതീകരണമുള്‍പ്പെടെ അനിശ്ചിതാവസ്ഥയിലാണ്. നഗരസഭയില്‍ നിന്നും ആരോഗ്യ വകുപ്പിന് ഉടമസ്ഥാവകാശം കൈമാറാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് പറയപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."