കാസര്‍ക്കോട്ട് ബാലിക കാറിടിച്ച് മരിച്ചു
മൂന്നാംമൈല്‍(കാസര്‍കോട്): പാതക്കരികില്‍ കൂടി നടന്നു പോവുകയായിരുന്ന ബാലിക കാറിടിച്ച് മരിച്ചു. ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് പോകും വഴിയാണ് അപകടം. അമ്പലത്തറ മൂന്നാം മൈലില്‍ പ്രവര്‍ത്തിക്കുന്ന സ്നേഹാലയത്തിലെ ജീവനക്കാരായ ലിജോ ജോസഫ്, ബിന്‍സി എന്നിവരുടെ മകള്‍ എലിസബത്ത് (10) ആണ് അപകടത്തില്‍ മരിച്ചത്. അമ്പലത്തറ മേരി ക്യൂന്‍ പബഌക് സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു എലിസബത്ത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ കുട്ടിയുടെ മാതാവിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബിന്‍സിയെയാണ് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഉച്ചയ്ക്ക് 2.45 ഓടെ മൂന്നാം മൈലിലാണ് സംഭവം. കാഞ്ഞങ്ങാട് ഭാഗത്തു നിന്നും പാണത്തൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടം വരുത്തിയത്. ഇതേ ഭാഗത്തേക്ക് പാതയുടെ എതിര്‍വശത്ത് കൂടി നടന്നു പോവുകയായിരുന്ന ബിന്‍സിയെയും എലിസബത്തിനെയും നിയന്ത്രണം വിട്ട കാര്‍ ഇടിക്കുകയും ഇതിനു ശേഷം പാതക്കരികിലുള്ള ക്ഷേത്ര കവാടത്തിലെ ഭണ്ഡാരത്തില് ഇടിച്ചുനില്ക്കുകയുമായിരുന്നുവെന്നു അമ്പലത്തറ പൊലിസ് പറഞ്ഞു.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ആദ്യം മാവുങ്കാലിലെ ആശുപത്രിയിലും തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്കും കൊണ്ട് പോയി. എന്നാല്‍ യാത്രാ മധ്യേ എലിസബത്ത് മരിച്ചു. അപകടത്തില്‍ ക്ഷേത്രഭണ്ഡാരവും കാറിന്റെ മുന്‍ഭാഗവും പാടെ തകര്‍ന്നു. കാറോടിച്ചയാള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. എലിസബത്തിന്റെ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."