HOME
DETAILS
MAL
അസുഖം ബാധിച്ച ആനയെ ദയാവധത്തിന് വിധേയമാക്കി
backup
April 23 2018 | 03:04 AM
സേലം: ദുരിതവേദനയില് കിടന്ന ആനയെ ആരും നോക്കാനില്ലാതെ വന്നതോടെ ഹൈക്കോടതി ദയാവധത്തിന് വിധിച്ചു.
സേലത്തെ ശ്രീസുഗവനേശ്വര് ക്ഷേത്രത്തിലെ ആനയായ രാജേശ്വരിയുടെ ദയാവധത്തിനാണ് മദ്രാസ് ഹൈക്കോടതി അനുകൂല നടപടിയെടുത്തത്. ആനയുടെ ഇടതുകാലിലേറ്റ പരുക്കുകള്‍ മാരക വൃണമായി രൂപപ്പെടുകയായിരുന്നു. ആന അസുഖം വന്ന് കിടപ്പായതോടെ വെറ്ററിനറി ഡോക്ടര്‍മാരെത്തി ശനിയാഴ്ച പരിശോധനകള്‍ നടത്തിയതിനു ശേഷം ദയാവധം നടപ്പാക്കുകയായിരുന്നു. ആനയെ ക്ഷേത്രവളപ്പില്‍ തന്നെ ആദരവുകള്‍ നല്കി സംസ്കരിച്ചു. ആനയുടെ അവശത കണ്ട് മൃഗപരിപാലകര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി, ജസ്റ്റിസ് അബ്ദുള്‍ ഖുദ് ദോസ് എന്നിവരുടെ ബഞ്ച് ദയാവധത്തിന് അനുമതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."