HOME
DETAILS

ലൈറ്റ് ഓഫ് മദീനക്ക് പ്രൗഢ സമാപ്തി മഹല്ലുകള്‍ ശാസ്ത്രീയമായി പുനഃക്രമീകരിക്കണം: ജിഫ്‌രി തങ്ങള്‍

  
backup
April 23 2018 | 03:04 AM

%e0%b4%b2%e0%b5%88%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%93%e0%b4%ab%e0%b5%8d-%e0%b4%ae%e0%b4%a6%e0%b5%80%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%97


തൃക്കരിപ്പൂര്‍: കാലം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കുള്ള ഉത്തരങ്ങളുമായി മഹല്ലുകള്‍ സംഘാടനത്തിലും കര്‍മവീഥിയിലും പുതിയ സമീപനങ്ങള്‍ സ്വീകരിച്ച് നൂതന സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ മഹല്ല് ഭരണാധികാരികള്‍ ശ്രമിക്കണമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അഭിപ്രായപ്പെട്ടു.
സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനമായ ലൈറ്റ് ഓഫ് മദീന സമാപനം കാസര്‍കോട്ടെ കൈതക്കാട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍. മഹല്ലുകളുടെ വിശ്വാസപരവും സാമൂഹ്യപരവുമായ വളര്‍ച്ചയെ ലക്ഷ്യമാക്കി സംവിധാനിച്ച ലൈറ്റ് ഓഫ് മദീന മഹല്ലുപദ്ധതി ദൃശ്യാവിഷ്‌കാരം ഏഴു പവലിയനുകളിലായി സംവിധാനിച്ചിരിക്കുന്നത് മഹല്ലുകളിലെ കര്‍മപദ്ധതികള്‍ക്ക് നവോന്മേഷം നല്‍കുന്നതും പുതിയ സാധ്യതകള്‍ ലളിതമായും ഫലപ്രദമായും ഉപയോഗപ്പെടുത്തുന്നതിനുമുള്ള അവസരം ഒരുക്കുകയാണ്.
സമസ്തയുടെ സംഘാടന മികവും വീക്ഷണ സമ്പത്തും പവലിയന്‍ കാണുന്നവര്‍ക്ക് ബോധ്യമാകും. മഹല്ലു തലങ്ങളില്‍ പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കിയാല്‍ മുസ്‌ലിം പിന്നോക്കാവസ്ഥയും വിദ്യാഭ്യാസ സാമ്പത്തിക വിടവുകളും നികത്താനും സദാചാര ധാര്‍മിക ജാഗരണം ശക്തിപ്പെടുത്താനും സാധിക്കുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
മുസ്‌ലിം സമുദായത്തില്‍ കയറിക്കൂടാനൊരുങ്ങുന്ന ശിഥിലീകരണ വര്‍ഗീയ വിഭാഗീയ ചിന്തകളെ പിന്തുണക്കുന്നവരുടെ നീക്കങ്ങള്‍ തടയുന്നതിനും പ്രബലമായ മഹല്ലുകള്‍ക്കും ഈ പദ്ധതിയിലൂടെ സാധ്യമാകുന്നു. സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ചെറുക്കുന്നതിനും മതസൗഹാര്‍ദം ഉറപ്പാക്കുന്നതിനും സമസ്തക്കും അതിന്റെ സംഘടനാ സംവിധാനത്തിനും സാധ്യമായിട്ടുണ്ട്.
സമൂഹത്തില്‍ സംശയവും പകയും വളര്‍ത്തുന്ന നീക്കങ്ങള്‍ വിജയം കാണാതെപോകാന്‍ സമസ്തയുടെ ജാഗ്രതയും നേതൃത്വവും കാരണമായിട്ടുണ്ട്. നന്മ പ്രകാശിപ്പിക്കുന്ന മഹല്ലുകളുടെ കുതിപ്പിന് തുടക്കംകൂട്ടുന്ന ശ്ലാഘനീയ പരിപാടിയായി ലൈറ്റ് ഓഫ് മദീന ഉപകരിച്ചിട്ടുണ്ട്. സമൂഹ മനസില്‍ അഗ്‌നി കോരിയിടാതെ നന്മ വളര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് ലൈറ്റ് ഓഫ് മദീന സന്ദേശം വലിയ മുതല്‍കൂട്ടായിരിക്കുമെന്നും തങ്ങള്‍ പറഞ്ഞു.
സയ്യിദ് ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര അധ്യക്ഷനായി. എം.പി കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ നെല്ലായ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, മെട്രോ മുഹമ്മദ് ഹാജി, മുക്കം ഉമര്‍ ഫൈസി എന്നിവര്‍ വിവിധ ഉപഹാരങ്ങള്‍ വിതരണം ചെയ്തു.
ഹംസ ബിന്‍ ജമാല്‍ റംലി ലൈറ്റ് ഓഫ് മദീന കവിതാപാരായണവും ഹാഫിള് ഹബീബുറഹ്മാന്‍ പടന്ന ഖുര്‍ആന്‍ പാരായണവും നടത്തി. സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, നജ്മുദ്ദീന്‍ പൂക്കോയ തങ്ങള്‍, ഇ.കെ മുഹമ്മദ് മുസ്‌ലിയാര്‍, പാലത്തായി മൊയ്തു ഹാജി, ആര്‍.വി കുട്ടിഹസന്‍ ദാരിമി, ടി.കെ ഇബ്രാഹിം കുട്ടി മുസ്‌ലിയാര്‍ കൊല്ലം, പി.ടി മുഹമ്മദ് മാസ്റ്റര്‍, എസ്.എം ഫുആദ് ഹാജി ചങ്ങനാശ്ശേരി, ബക്കര്‍ ഹാജി എറണാകുളം, മജീദ് കുന്നപള്ളി ആലപ്പുഴ, പി.സി ഇബ്രാഹിം ഹാജി വയനാട്, മുഹമ്മദ് സാലി പത്തനംതിട്ട, കെ. ശുക്കൂര്‍ ഹാജി കൈതക്കാട്, ഇ.ടി അബ്ദുല്‍ ഖാദര്‍, പി.കെ മുഹമ്മദ് ഹാജി കെ.ടി അബ്ദുല്ല ഫൈസി സംബന്ധിച്ചു. മാണിയൂര്‍ അഹമ്മദ് മുസ്‌ലിയാര്‍ കൂട്ടുപ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട് സ്വാഗതവും എം.സി ഇബ്രാഹിം ഹാജി നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  4 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബ് വിലക്ക്.

Kerala
  •  4 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  4 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  4 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  4 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  4 days ago
No Image

ശബരിമലയില്‍ ദിലീപിന്റെ വി.ഐ.പി ദര്‍ശനത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി;  സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു

Kerala
  •  4 days ago
No Image

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

Kerala
  •  4 days ago
No Image

ഇന്ദുജയുടെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍, മകളെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് പിതാവ്

Kerala
  •  4 days ago
No Image

'അടിച്ചാല്‍ തിരിച്ചടിക്കണം, പ്രസംഗം മാത്രമായാല്‍ പ്രസ്ഥാനം കാണില്ല'; വിവാദ പ്രസംഗവുമായി എം.എം മണി

Kerala
  •  4 days ago