HOME
DETAILS

സംഘ്പരിവാറുകാര്‍ പിടിയിലായത് രണ്ടാം ഹര്‍ത്താലിന് കോപ്പുകൂട്ടുന്നതിനിടെ

  
backup
April 23 2018 | 03:04 AM

%e0%b4%b8%e0%b4%82%e0%b4%98%e0%b5%8d%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b1%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf



മലപ്പുറം: വര്‍ഗീയ കലാപം ലക്ഷ്യമിട്ട് 16ന് ആസൂത്രണം ചെയ്ത ഹര്‍ത്താലിനുശേഷവും സംസ്ഥാനത്ത് പ്രശ്‌നങ്ങളുണ്ടാക്കാന്‍ സംഘപരിവാറുകാര്‍ ശ്രമിച്ചതായി വെളിപ്പെടുത്തല്‍.
ഹര്‍ത്താല്‍ ആസൂത്രണം ചെയ്തതിന് പിടിയിലായ കൊല്ലം സ്വദേശി അമര്‍നാഥ് ബൈജു(20), ഗ്രൂപ്പ് അഡ്മിന്‍മാരായ എം.ജെ സിറില്‍ (22), സുധീഷ് (22), ഗോകുല്‍ ശേഖര്‍ (21), അഖില്‍ (23) എന്നിവരുടെ ഫോണുകള്‍ പരിശോധിച്ചപ്പോഴാണ് പൊലിസിന് ഈ വിവരം ലഭിച്ചത്.
വോയ്‌സ് ഓഫ് യൂത്ത്, വോയ്‌സ് ഓഫ് സിസ്റ്റേഴ്‌സ് എന്നീ ഗ്രൂപ്പുകളെ നിയന്ത്രിക്കാനായി രൂപീകരിച്ച സൂപ്പര്‍ അഡ്മിന്‍ ഗ്രൂപ്പുകളില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ പൊലിസിന് ലഭിച്ചിട്ടുണ്ട്.
ഹര്‍ത്താലിനു ശേഷം 17ന് അഖിലാണ് ആദ്യസന്ദേശം പോസ്റ്റ് ചെയ്തത്.
ശ്രമങ്ങള്‍ വിജയിച്ചെങ്കിലും മലപ്പുറത്തും വടക്കന്‍ കേരളത്തിന്റെ ചിലയിടങ്ങളിലും മാത്രമാണ് സംഘര്‍ഷമുണ്ടായതെന്നാണ് ഇതിന്റെ ആദ്യഭാഗം.
ഒരേപോലുള്ള സന്ദേശമാണ് മുഴുവന്‍ ജില്ലകളിലേക്കും കൈമാറിയതെങ്കിലും എല്ലായിടത്തും സംഘര്‍ഷമുണ്ടാക്കാനായില്ലെന്നും പൊലിസിനെക്കാള്‍ കൂടുതല്‍പേരെ സംഘടിപ്പിക്കാനായാല്‍ വിചാരിച്ചപോലെ കാര്യങ്ങള്‍ നടത്താമെന്നും അഖിലിന്റെ സന്ദേശത്തിലുള്ളതായി പൊലിസ് പറഞ്ഞു.
ശക്തമായ രീതിയില്‍ വീണ്ടും ഹര്‍ത്താല്‍ നടത്തണം. അതിനായി സംസ്ഥാനത്തെ രണ്ടുമേഖലകളായി തിരിച്ച് പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്നും ആവശ്യപ്പെട്ടാണ് സന്ദേശം അവസാനിക്കുന്നത്. ഈ സന്ദേശം എത്രയാളുകളിലെത്തിയിട്ടുണ്ടെന്നും ആരെല്ലാം പ്രചരിപ്പിച്ചിട്ടുണ്ടെന്നും പൊലിസ് അന്വേഷിച്ചുവരികയാണ്.
വാട്‌സ് ആപ്പ് അഡ്മിന്‍മാരെ പൊലിസ് തിരയുന്നതു സംബന്ധിച്ച പത്രവാര്‍ത്തകള്‍ കേട്ടതിനുശേഷം സൂപ്പര്‍ അഡ്മിന്‍ ഗ്രൂപ്പിലെ അംഗങ്ങളെല്ലാം കൂട്ടത്തോടെ പിന്‍വാങ്ങിയിരുന്നു. ചിലര്‍ ഗ്രൂപ്പ് വിടുകയും സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
അതിനിടെ, അക്രമ ഹര്‍ത്താല്‍ ആസൂത്രണം ചെയ്തതിന് പിടിയിലായ സംഘപരിവാര്‍ പ്രവര്‍ത്തകരെ പെരിന്തല്‍മണ്ണ കോടതി റിമാന്‍ഡ് ചെയ്തു. ഇവര്‍ കണ്ണൂര്‍ ജയിലിലാണുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  21 minutes ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  26 minutes ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  39 minutes ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  an hour ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  an hour ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  an hour ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  2 hours ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  2 hours ago
No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  3 hours ago
No Image

1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പെടണം: സമസ്ത

Kerala
  •  3 hours ago