മാധ്യമപ്രവര്‍ത്തക ശ്രീകല പ്രഭാകര്‍ അന്തരിച്ചു
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും കേരള പത്രപ്രവര്‍ത്തക യൂനിയന്റെ സംസ്ഥാന സെക്രട്ടറിയുമായിരുന്ന ശ്രീകല പ്രഭാകര്‍ (48) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം.
കൈരളി പീപ്പിള്‍ ചാനലില്‍ ബ്രോഡ്കാസ്റ്റിങ് ജേര്‍ണലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു.
നേരത്തെ ദൂരദര്‍ശന്‍ അടക്കമുള്ള മാധ്യമസ്ഥാപനങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ഇന്ന് 11ന് തിരുവനന്തപുരം മണ്ണന്തലയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
കേരളാദിത്യപുരം പൗഡിക്കോണം ബൈബിള്‍ കോളജിനു സമീപം ദേവീപ്രഭയില്‍ ശാരദാമ്മയുടെ മകളാണ്. ഭര്‍ത്താവ് രവിശങ്കര്‍ദാസ്.
മകള്‍: വാണി ശങ്കര്‍, സഹോദരങ്ങള്‍: ശരത്ചന്ദ് (കരസേന), ശ്രീലത (റിട്ട.ഹെഡ്മിസ്ട്രസ് പന്തളം എന്‍.എസ്.എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍), പരേതനായ ജഗദീഷ് ചന്ദ്, ശ്രീജയ (ദുബായ്).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."