തമിഴ്നാട് പൊലിസ് കസ്റ്റഡിയിലെടുത്ത ദലിത് യുവാവ് മരിച്ചു
പുതുക്കാട്: തമിഴ്നാട് പൊലിസ് കസ്റ്റഡിയിലെടുത്ത ദലിത് യുവാവ് മരിച്ചു. വരന്തരപ്പിള്ളി കലവറക്കുന്ന് സ്വദേശി തിരുവഞ്ചികുളം രവീന്ദ്രന് മകന് യോഗേഷ് (40) ആണ് മരിച്ചത്. കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയില്‍ വച്ച് 21ന് രാത്രിയാണ് യോഗേഷ് മരിച്ചത്. കോടാലി ശ്രീധരനുമായി ചേര്‍ന്ന് കോയമ്പത്തൂരില്‍ നിന്ന് മൂന്നുകോടി വിലമതിക്കുന്ന സ്വര്‍ണം തട്ടിയെടുത്ത കേസിലാണ് യോഗേഷിനെ കസ്റ്റഡിയിലെടുത്തതെന്ന് പറയുന്നു. കഴിഞ്ഞ 10ന് വരന്തരപ്പിള്ളിയില്‍ നിന്നാണ് യോഗേഷിനെ തമിഴ്നാട് മധുക്കരൈ പൊലിസ് പിടിച്ചുകൊണ്ടുപോയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വരാക്കര പുളിചുവട് മടവാക്കര വീട്ടില്‍ മണികണ്ഠന്, നന്തിപുലം ടിന്‍സണ്‍, പാലപ്പിള്ളി സ്വദേശി ഷെരീഫ്, പീച്ചി സ്വദേശി ധനേഷ് എന്നിവരെയും ഇതേ കേസില്‍ പൊലിസ് പിടികൂടിയിരുന്നു. ഇവരെ 15ന് തമിഴ്നാട് പൊലിസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, ജയിലില്‍ വച്ച് ശ്വാസതടസം നേരിട്ട യോഗേഷിനെ കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അറിയിച്ച് വീട്ടിലേക്ക് പൊലിസ് ഫോണ്‍ ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."