ഹര്‍ത്താല്‍ സൂത്രധാരന്മാരെ ഒന്നിപ്പിച്ചത് കോച്ചിങ് സെന്റര്‍ സൗഹൃദം
മലപ്പുറം: ഹര്‍ത്താലിന്റെ സൂത്രധാരന്മാരായി കഴിഞ്ഞ ദിവസം പൊലിസ് പിടികൂടിയ കൊല്ലം, തിരുവനന്തപുരം സ്വദേശികള്‍ തിരുവനന്തപുരത്തെ കോച്ചിങ് സ്ഥാപനത്തിലെ പഠിതാക്കള്‍. ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍തോറ്റ അഞ്ചുപേരും പ്ലസ്ടു തുല്യതാ പരീക്ഷയ്ക്കുള്ള തയാറെടുപ്പിനിടെയാണ് ഹര്‍ത്താലിന് ആഹ്വാനം നടത്തിയത്.
നാട്ടുകാരായ അഖിലും സുധീഷും നേരത്തെതന്നെ പരിചയമുള്ളവരാണ്. സ്ഥാപനത്തിലെത്തിയശേഷം ബാക്കിയുള്ള മൂന്നുപേരും പരിചയത്തിലായി. പ്രതികളെ പൊലിസ് കസ്റ്റഡിയിലെടുത്ത വ്യാഴാഴ്ചയും ഇവര്‍ക്ക് പരീക്ഷയുണ്ടായിരുന്നു. ഹര്‍ത്താലിന്റെ സൂത്രധാരന്മാര് എന്ന നിലയില്‍ പൊലിസ് തങ്ങളെ അറസ്റ്റ് ചെയ്യുമെന്ന് മുന്‍കൂട്ടി ഉറപ്പിച്ചിരുന്ന ഇരുവരും അന്നുരാവിലെയും അതിനെക്കുറിച്ച് സംസാരിച്ചിരുന്നുവെന്ന് പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്.
മലപ്പുറം കൂട്ടായി സ്വദേശിയായ 10ാം ക്ലാസുകാരനിലൂടെയാണ് പൊലിസ് ഇവരെ പിടികൂടുന്നത്്. എസ്.പി ദേബേഷ് കുമാര്‍ ബെഹ്റയുടെ നിര്‍ദേശ പ്രകാരം മലപ്പുറം ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തില്‍, പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി മോഹനചന്ദ്രന് എന്നിവര്‍ക്കായിരുന്നു അന്വേഷണ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."