HOME
DETAILS
MAL
തിരു-ചെന്നൈ എക്സ്പ്രസില്‍ പെണ്‍കുട്ടിക്ക് പീഡനം: ബി.ജെ.പി നേതാവ് അറസ്റ്റില്‍
backup
April 23 2018 | 04:04 AM
ചെന്നൈ: തിരുവനന്തപുരം- ചെന്നൈ എക്സ്പ്രസില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്തു.
അഡ്വ. കെ.പി പ്രേംനാഥാണ് അറസ്റ്റിലായത്. 2006 നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്.കെ നഗര്‍ മണ്ഡലത്തില്‍ നിന്ന് ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ചയാളാണ് പ്രേംനാഥ്.
കുട്ടിയുടെ പരാതി പ്രകാരം ഈറോഡ് റെയില്‍വ്വേ പൊലിസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പോക്സോ ആക്ട് പ്രകാരം കേസെടുത്താണ് അറസ്റ്റ്.
ഉറങ്ങുകയായിരുന്നു കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. പിന്നീട് ഉണര്‍ന്ന കുട്ടി ഒച്ചവയ്ക്കുകയും ബന്ധുക്കള്‍ ഇയാളെ പിടികൂടുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."