HOME
DETAILS

അന്താരാഷ്ട്ര തൊഴിലാളി ദിനം; ബഹ്‌റൈനില്‍ കേരളീയ സമാജത്തിനു കീഴില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  
backup
April 23 2018 | 05:04 AM

labours-day-bahrain
 

 

മനാമ: ബഹ്റൈനില്‍ അന്താരാഷ്ട്ര തൊഴിലാളി ദിനമായ മെയ് 1ന് വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബഹ്‌റൈൻ കേരളീയ സമാജം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 
 
ബഹ്‌റൈൻ ലേബർ ആൻഡ് സോഷ്യൽ ഡവലപ്‌മെന്റ് വകുപ്പ് മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാന്റെ രക്ഷാകർതൃത്വത്തിലാണ് പരിപാടി. വിവിധ ലേബർ ക്യാംപുകളിൽനിന്നായി രണ്ടായിരത്തോളം തൊഴിലാളികൾ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ വിശദീകരിച്ചു. 
 
പോറ്റമ്മയായ  ഈ നാടിന്റെ വികസനത്തിനായി അദ്ദ്വാനിക്കുന്ന തൊഴിലാളി സമൂഹത്തെ ആദരവോടെയും ബഹുമാനത്തോടെയും ആണ് നോക്കികാണുന്നതെന്നും അതുകൊണ്ട് എല്ലാ വർഷവും മെയ്ദിനാഘോഷം സംഘടിപ്പിച്ച് അവർക്കൊപ്പം കൂടുവാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും സംഘാടകര്‍ പറഞ്ഞു.
 
ചൊവ്വാഴ്ച കാലത്ത് 10 മുതൽ വൈകിട്ട് 5 വരെനീണ്ടു നില്‍ക്കുന്ന പരിപാടികളോടെയാണ് ആഘോഷം സംഘടിപ്പിക്കുന്നത്. ഇതില്‍ വിവിധ കലാപരിപാടികളും ആരോഗ്യ ബോധവൽക്കരണ പരിപാടികളും നടത്തും. ട്രാഫിക് വിഭാഗം, എൽഎംആർഎ, നോർക്ക, കേരള സർക്കാർ ക്ഷേമനിധി എന്നിവകളുടെ കൗണ്ടറുകളും സജ്‌ജീകരിക്കും. വൈകിട്ടു 4നു നടക്കുന്ന സമാപന സമ്മേളനത്തിൽ ബഹ്‌റൈൻ ലേബർ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ഡോ. മുഹമ്മദ് അലി അൽ അൻസാരി, ഇന്ത്യൻ എംബസി പ്രതിനിധികൾ, സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. സമാപന സമ്മേളനത്തിൽ ബഹ്‌റൈനിൽ ഏറ്റവും നല്ലരീതിയിൽ തൊഴിലാളികളെ പരിഗണിക്കുന്ന തൊഴിലുടമകളെയോ ഉദ്യോഗസ്‌ഥരെയോ ആദരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
 
കലാപരിപാടികള്‍ക്കു പുറമെ  കമ്പവലി (വടം  വലി), കബഡി, പഞ്ചഗുസ്തി തുടങ്ങിയ കായിക വിനോദങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്. മത്സരങ്ങളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ മുൻകൂട്ടി പേര് റജിസ്‌റ്റർ ചെയ്യേണ്ടതാണ്. വിശദ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ബന്ധപ്പെടേണ്ട നന്പറുകള്‍ +973-33890941 (രാജേഷ് കോടോത്ത്), +973-39291940 (വർഗീസ് ജോർജ്).
 
പരിപാടിയുടെ വിജയത്തിനായി റഫീക്ക് അബ്ദുള്ള കൺവീനറായും വർഗ്ഗീസ് ജോർജ് ജോ. കൺവീനറായും വിപുലമായ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. 
 
വാർത്താ സമ്മേളനത്തിൽ സമാജം ആക്‌ടിങ് പ്രസിഡന്റ് പി.എൻ. മോഹൻ രാജ് ജനറൽ സെക്രട്ടറി എം.പി. രഘു, കൺവീനർ റഫിഖ് അബ്‌ദുല്ല, ജോയിന്റ് കൺവീനർ വർഗീസ് ജോർജ്, ടി.ജെ. ഗിരീഷ്, ദിലീഷ് കുമാർ എന്നിവര്‍ പങ്കെടുത്തു.


 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago
No Image

തൊഴില്‍, താമസ വിസനിയമ ലംഘനം;  ഒരാഴ്ചക്കിടെ നാടുകടത്തിയത് 350 വിദേശ തൊഴിലാളികളെ

oman
  •  a month ago
No Image

കരിപ്പൂരിൽ വ്യാജ ബോംബ് ഭീഷണി; സന്ദേശമയച്ച പാലക്കാട് സ്വദേശി പിടിയിൽ

latest
  •  a month ago
No Image

ദുബൈ ഗ്ലോബല്‍ വില്ലേജിലേക്കുള്ള നാല് പ്രത്യേക ബസ് റൂട്ടുകളില്‍ ആര്‍ടിഎ സര്‍വീസ് പുനരാരംഭിച്ചു

uae
  •  a month ago
No Image

എസി ബസ്‌ ബുക്ക് ചെയ്ത യാത്രക്കാർക്ക് വന്നത് നോണ്‍ എസി; കെഎസ്ആര്‍ടിസിക്ക് 55,000 രൂപ പിഴ

Kerala
  •  a month ago
No Image

പീഡന പരാതി; ബാലചന്ദ്രമേനോന് ഇടക്കാല മുൻകൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago