HOME
DETAILS
MAL
മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും കാണാന്‍ ചെന്ന ലിഗയുടെ ബന്ധുക്കള്‍ക്ക് അവഗണനയെന്ന് ആരോപണം
backup
April 23 2018 | 09:04 AM
തിരുവനന്തപുരം: കാണാതായ വിദേശ വനിതയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെയും, ഡി.ജി.പിയേയും കാണാന്‍ ചെന്ന സഹോദരി ഇലീസിനും ഭര്‍ത്താവ് ആന്‍ഡ്രൂസിനും കനത്ത അവഗണനയെന്ന് ആരോപണം. പൊലിസിനെ പഠിപ്പിക്കാന്‍ വരേണ്ടെന്നും കൂടുതല്‍ പഠിപ്പിക്കാന്‍ ശ്രമിച്ചാല്‍ മാന്‍ മിസിംങായി ഫയല്‍ ക്ലോസുചെയ്യുമെന്നും ഡി.ജി.പി ബഹ്റ ആക്രോശിച്ചതായി ഒപ്പമുണ്ടായിരുന്ന സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാല പറഞ്ഞു.
മുന്‍കൂര്‍ അനുമതിയെടുത്ത് നിയമസഭയുടെ മുന്പില് മൂന്നു മണിക്കൂര്‍ കാത്തു നിന്നിട്ടും മുഖ്യമന്ത്രിയെ കാണാന്‍ കഴിഞ്ഞിില്ല. ഇലീസിന്റെയും ആന്‍ഡ്രൂസിന്റെയും മുന്‍പിലൂടെ മുഖ്യമന്ത്രി കടന്നുപോകുകയും ചെയ്തു. ഡി.ജി.പിയാകട്ടെ രണ്ടു ദിവസത്തിനു ശേഷം വളരെ മോശമായുമാണ് പെരുമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."