HOME
DETAILS
MAL
വരാപ്പുഴ കസ്റ്റഡി മരണം: മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് രമേശ് ചെന്നിത്തല
backup
April 23 2018 | 16:04 PM
കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ പൊലിസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസില്‍ ആലുവ റൂറല്‍ എസ്.പിയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശ്രീജിത്തിന്റെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം മറൈന്‍ഡ്രൈവില്‍ ആരംഭിച്ച 24 മണിക്കൂര്‍ ഉപവാസ സമരത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഉപവാസം നാളെ രാവിലെ ഒമ്പതിന് മുസ്ലിം ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി നാരങ്ങാനീര് നല്കി പ്രതിപക്ഷ നേതാവിന്റെ ഉപവാസം അവസാനിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."