HOME
DETAILS
MAL
വിജ്ഞാപനം സുപ്രിം കോടതി നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധം; ലോങ് മാര്‍ച്ചുമായി മുന്നോട്ട്: യു.എന്‍.എ
backup
April 23 2018 | 17:04 PM
തിരുവനന്തപുരം: നഴ്സുമാരുടെ ശമ്പളം വര്‍ധിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരേ നഴ്സുമാര്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജ്ഞാപനം സുപ്രിം കോടതി നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ്. അതിനാല്‍ നാളെ നടത്താനിരുന്ന ലോങ് മാര്‍ച്ചുമായി മുന്നോട്ടുപോവുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
സ്വകാര്യ ആശുപത്രി നഴ്സുമാര്‍ വേതനം പുതുക്കി നിശ്ചയിച്ചുകൊണ്ട് സര്‍ക്കാര്‍ വൈകീട്ടാണ് വിജ്ഞാപനമിറക്കിയത്. എന്നാല്‍, സര്‍ക്കാര്‍ പ്രഖ്യാപിച്ച വേതനവര്‍ധനവ് കുറവാണ്. വിജ്ഞാപനം നഴ്സുമാരോടുള്ള വഞ്ചനയാണ്. നാളെ മുതല്‍ നഴ്സുമാര്‍ സമരം ആരംഭിക്കുമെന്നും അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."