ഐ.എന്‍.എല്‍ വിമത വിഭാഗത്തിന് പുതിയ പാര്‍ട്ടി
കോഴിക്കോട്: ഇന്ത്യന്‍ നാഷനല്‍ ലീഗ് (ഐ.എന്‍.എല്‍) വിമത വിഭാഗം പുതിയ പാര്‍ട്ടി രൂപീകരിച്ചു. ഔദ്യോഗിക വിഭാഗവുമായി തെറ്റിപ്പിരിഞ്ഞ് സേട്ട് സാഹിബ് സാംസ്‌കാരിക വേദി രൂപീകരിച്ച് പ്രവര്‍ത്തിച്ചിരുന്നവര്‍ ചേര്‍ന്ന് കോഴിക്കോട് നടത്തിയ സമ്മേളനത്തിലാണ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. ഇന്ത്യന്‍ നാഷനല്‍ ലീഗ്(ഡെമോക്രാറ്റിക്)-(ഐ.എന്‍.എല്‍(ഡി) എന്നാണ് പാര്‍ട്ടിയുടെ പേര്. നളന്ദ ഓഡിറ്റോറിയത്തില്‍ ഐ.എന്‍.എല്‍ അഖിലേന്ത്യ വൈസ് പ്രസിഡന്റ് എം. ബഷീര്‍ അഹമ്മദ് പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചു. ചടങ്ങില്‍ സേട്ട് സാഹിബ് സാംസ്‌കാരിക വേദി സംസ്ഥാന പ്രസിഡന്റ് അഷ്‌റഫ് പുറവൂര്‍ അധ്യക്ഷനായി.
ഐ.എന്‍.എല്‍ ദേശീയ സെക്രട്ടറി ടി.ഹിനായത്തുള്ള, അഖിലേന്ത്യ വൈസ് പ്രസിഡന്റ് അഡ്വ. ഇ സര്‍വാര്‍ഖാന്‍, എം നാഗൂര്‍ രാജ, കുദ്ദൂസ് രാജ, കിദാര്‍ മുഹമ്മദ്, സയ്യിദ് ജഹാംഗീര്‍, പ്രഫ.ശൈഖ് മുഹമ്മദ്, പി.കെ സുലൈമാന്‍ സംസാരിച്ചു.
അഷ്‌റഫ് പുറവൂര്‍(പ്രസിഡന്റ്), കരീം പുതുപ്പാടി(ജനറല്‍ സെക്രട്ടറി), എ ടി മജീദ്(ട്രഷറര്‍), .
അതേസമയം, ഗുരുതരമായ അച്ചടക്ക ലംഘനത്തിന്റെയും സാമ്പത്തിക ക്രമക്കേടിന്റെയും പേരില്‍ പാര്‍ട്ടി പുറത്താക്കിയ രണ്ടുപേരെ മുന്നില്‍ നിര്‍ത്തി മുസ്‌ലിം ലീഗ് നടത്തുന്ന കുത്സിത നീക്കങ്ങളാണ് പുതിയ പാര്‍ട്ടി രൂപീകരണത്തിനു പിന്നിലെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."