HOME
DETAILS
MAL
കുഞ്ചന്‍ അവാര്‍ഡ് രാമന്‍കുട്ടി നായര്‍ക്ക്
backup
April 23 2018 | 20:04 PM
ഒറ്റപ്പാലം: സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള ലക്കിടി കിള്ളിക്കുറുശ്ശിമംഗലം കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം ഏര്‍പ്പെടുത്തിയ കുഞ്ചന്‍ അവാര്‍ഡിന് കോഴിക്കോട് പുന്നശ്ശേരി പീറ്റക്കണ്ടി വീട്ടില്‍ രാമന്‍ കുട്ടി നായര്‍(ആര്‍.എന്‍ പീറ്റക്കണ്ടി ) അര്‍ഹനായി . 1,0001 രൂപയും പ്രശസ്തിപത്രവുംഅടങ്ങുന്നതാണ് അവാര്‍ഡ്.
മെയ് അഞ്ചിന് കുഞ്ചന്‍ ദിനത്തോടനുബന്ധിച്ചു കലക്കത്ത് ഭവനത്തില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് സ്മാരകം ചെയര്‍മാന്‍ ഇ രാമചന്ദ്രന്‍, സെക്രട്ടറി എ.കെ ചന്ദ്രന്‍ കുട്ടി എന്നിവര്‍വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."