HOME
DETAILS
MAL
മെഡലുറപ്പിച്ച് ഇന്ത്യന്‍ താരങ്ങള്‍
backup
April 23 2018 | 21:04 PM
ബാങ്കോക്: അഞ്ച് ഇന്ത്യന്‍ വനിതാ ബോക്സര്‍മാര്‍ ഏഷ്യന്‍ യൂത്ത് ചാംപ്യന്‍ഷിപ്പിന്റെ സെമിയിലേക്ക് മുന്നേറി മെഡലുറപ്പാക്കി. ഇതില്‍ രണ്ട് താരങ്ങള്‍ അര്‍ജന്റീനയില്‍ അരങ്ങേറാനിരിക്കുന്ന യൂത്ത് ഒളിംപിക് പോരാട്ടത്തിന്റെ യോഗ്യതയ്ക്കരികിലും എത്തിയിട്ടുണ്ട്.
അനാമിക (51 കിലോ), അസ്ത പഹ്വ (75 കിലോ) എന്നിവരാണ് സെമിയിലേക്ക് മുന്നേറി മെഡലുറപ്പിക്കുകയും ഒപ്പം ഒളിംപിക് യോഗ്യതയ്ക്കരികിലും എത്തിയത്. അനാമിക മംഗോളിയന്‍ താരം മുന്ഗുന്സരന് ബല്സനേയും അസ്ത ചൈനയുടെ സിയു വാങിനേയുമാണ് ക്വാര്‍ട്ടറില്‍ കീഴടക്കിയത്. വിയറ്റ്നമിന്റെ തി ജിയാങ് ട്രാനിനെ വീഴ്ത്തി (69 കിലോ) ലളിതയും ചൈനയുടെ എക്സ്ഖ്യുയിങ് കോയെ പരാജയപ്പെടുത്തി (54 കിലോ) ദിവ്യ പവാറും സെമിയിലേക്ക് കടന്നു. നീതു ഘന്‍ഘാസ് (48 കിലോ) ചൈനയുടെ സിഫേയി ഹുവിനെ കീഴടക്കി അവസാന നാലിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."