HOME
DETAILS
MAL
പരിഷ്കരണം സഊദിയെ ഉന്നതിയില്‍ എത്തിക്കും: ബ്രിട്ടീഷ് കോണ്‍സുല്‍ ജനറല്‍
backup
April 23 2018 | 21:04 PM
ജിദ്ദ: സഊദിയിലെ പുതിയ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ ഉന്നതിയില്‍ എത്തിക്കുമെന്ന് ജിദ്ദയിലെ ബ്രിട്ടീഷ് കോണ്‍സുല്‍ ജനറല്‍ ബാരി പീച്ച്. സിനിമാ തിയറ്ററുകളുടെ തിരിച്ചുവരവ്, വനിതകള്‍ക്ക് വാഹനം ഓടിക്കാനുള്ള അനുമതി, കായിക സ്റ്റേഡിയങ്ങളിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനാനുമതി തുടങ്ങി സഊദിയില്‍ നടന്നു കൊണ്ടിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങള്‍ ലോകം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റു നോക്കുന്നതെന്ന് ബാരി പീച്ച് പറഞ്ഞു.
വാണിജ്യ നിക്ഷേപ മേഖലയില്‍ സഊദിയും യു.കെയും തമ്മിലുള്ള ബന്ധം ഏറെ മെച്ചപ്പെട്ടു. പുതിയ സാഹചര്യത്തില്‍ സഊദിയും യു.കെയും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 17.5 ബില്യന്‍ ഡോളര്‍ ചെലവില്‍ ഇരുനൂറിലധികം സംയുക്ത സംരംഭങ്ങള്‍ ഇരു രാജ്യങ്ങളിലും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."