ഉംറ തീര്‍ഥാടകരുടെ തായിഫ് സന്ദര്‍ശനത്തിനും സഊദി അധികൃതര്‍ വിലക്കേര്‍പ്പെടുത്തി
റിയാദ്: മക്കയോടടുത്ത് സ്ഥിതി ചെയ്യുന്ന ചരിത്ര സ്ഥലമായ തായിഫിലെ ചരിത്ര ശേഷിപ്പുകള്‍ സന്ദര്‍ശിക്കുന്നതിനു സഊദി അധികൃതര്‍ വിലക്കേര്‍പ്പെടുത്തി. ചരിത്ര പ്രസിദ്ധമായ ജബലുന്നൂര്‍ സന്ദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തിയതിനു പിറകെയാണ് പ്രവാചകന്റെ ജീവിത ചരിത്രവുമായി ഇഴകിച്ചേര്‍ന്ന തായിഫിലെ ചരിത്ര സ്ഥലങ്ങളിലെ സന്ദര്‍ശനത്തിനും അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയത്. ഉംറ സര്‍വിസ് കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സഊദി ഹജ്ജ് ഉംറ മന്ത്രാലയം അസി. സെക്രട്ടറി എന്‍ജിനിയര്‍ അബ്ദുല്‍ എസ്് ദാമന്‍ ഹൂരി അയച്ച നിര്‍ദേശത്തില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സഊദി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രവാചക ചരിത്രവുമായോ ഇസ്‌ലാമിക ചരിത്ര സംഭവങ്ങളുമായോ ബന്ധമുള്ളതെന്നു സ്ഥിരീകരണമില്ലാത്ത തായിഫിലെ ചില കേന്ദ്രങ്ങളിലേക്ക് ഉംറ സര്‍വിസ് കമ്പനികള്‍ തീര്‍ഥാടകര്‍ക്ക് സന്ദര്‍ശന യാത്രകള്‍ സംഘടിപ്പിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും സര്‍ക്കുലറില്‍ വിശദീകരിക്കുന്നുണ്ട്. രണ്ടു ദിവസം മുന്‍പ് മക്കയിലെ ചരിത്ര പ്രസിദ്ധമായ ജബലന്നൂര്‍ സന്ദര്‍ശനത്തില്‍ നിന്ന് സന്ദര്‍ശകരെ വിലക്കിയ വാര്‍ത്ത പുറത്തു വന്നിരുന്നു.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഉംറ സംഘം തായിഫിലെത്തി ഒരു മരത്തെ ചുറ്റുകയും ചുംബിക്കുകയും ചെയ്യുന്ന വിഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് മക്ക ഗവര്‍ണര്‍ ഇടപെട്ടു മരം തന്നെ പിഴുതു കളഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."