HOME
DETAILS

ഡല്‍ഹിയെ എറിഞ്ഞിട്ട് പഞ്ചാബ്

  
backup
April 23 2018 | 21:04 PM

%e0%b4%a1%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b9%e0%b4%bf%e0%b4%af%e0%b5%86-%e0%b4%8e%e0%b4%b1%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%aa%e0%b4%9e%e0%b5%8d

 

ഡല്‍ഹി: അടിമുടി മാറ്റം വരുത്തിയിട്ടും ഡല്‍ഹി ഡയര്‍ഡെവിള്‍സ് കരകയറിയില്ല. സ്വന്തം തട്ടകത്തില്‍ ജയം തേടിയിറങ്ങിയ ഡല്‍ഹിയെ കിങ്‌സ് ഇലവന്‍ പഞ്ചാബ് എറിഞ്ഞിട്ടു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുത്തപ്പോള്‍ ഡല്‍ഹിയുടെ പോരാട്ടം 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സില്‍ അവസാനിപ്പിച്ച് പഞ്ചാബ് നാല് റണ്‍സിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു.


ശ്രേയസ് അയ്യര്‍ 45 പന്തില്‍ 57 റണ്‍സുമായി അവസാന ഘട്ടം വരെ പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. രാഹുല്‍ തേവാതിയ 24 റണ്‍സെടുത്തു. വിജയം തേടിയിറങ്ങിയ ഡല്‍ഹിക്കായി അരങ്ങേറ്റക്കാരന്‍ പ്രിഥ്വി ഷാ മിന്നും തുടക്കമാണ് നല്‍കിയത്. താരം പത്ത് പന്തില്‍ നാല് ഫോറുകള്‍ സഹിതം 22 റണ്‍സ് വാരി. എന്നാല്‍ പിന്നീട് തുടരെ വിക്കറ്റുകള്‍ വീണത് ഡല്‍ഹിക്ക് തിരിച്ചടിയായി. പഞ്ചാബിനായി രജപൂത്, ആന്‍ഡ്രു ടൈ, മുജീബ് റഹ്മാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളെടുത്തു.


നേരത്തെ ടോസ് നേടി ഡല്‍ഹി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. അടിമുടി മാറ്റവുമായാണ് അവര്‍ കളിക്കാനിറങ്ങിയത്. ബൗളിങ് നിരയിലേക്ക് ഇംഗ്ലണ്ട് താരം ലിയാം പ്ലങ്കറ്റ് എത്തിയപ്പോള്‍ യുവ താരം പ്രഥ്വി ഷാ ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിച്ചു. പഞ്ചാബ് വെടിക്കെട്ട് ഓപണര്‍ ക്രിസ് ഗെയ്‌ലിന് വിശ്രമം അനുവദിച്ചു.


പഞ്ചാബിനായി ഫോമിലുള്ള കെ.എല്‍ രാഹുല്‍ പതിവ് പോലെ മികച്ച തുടക്കമിട്ടു. എന്നാല്‍ ഗെയ്‌ലിന് പകരം ഓപണറായി ഇറങ്ങിയ ആരോണ്‍ ഫിഞ്ച് ക്ഷണത്തില്‍ മടങ്ങി. പിന്നീട് മയാങ്ക് അഗര്‍വാളും രാഹുലും ചേര്‍ന്ന് ഇന്നിങ്‌സ് മുന്നോട്ട് നയിച്ചു. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഡല്‍ഹി ബൗളര്‍മാര്‍ പഞ്ചാബിനെ സമ്മര്‍ദ്ദത്തിലാക്കി. 34 റണ്‍സെടുത്ത കരുണ്‍ നായരാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. രാഹുല്‍ 23 റണ്‍സും മയാങ്ക് അഗര്‍വാള്‍ 21 റണ്‍സും ഡേവിഡ് മില്ലര്‍ 26 റണ്‍സും കണ്ടെത്തി.


ഡല്‍ഹി ബൗളര്‍മാരില്‍ പ്ലങ്കറ്റ് തിളങ്ങി. താരം നാലോവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ട്രെന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  5 minutes ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  an hour ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  an hour ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  2 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  2 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  3 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  3 hours ago