HOME
DETAILS
MAL
കാവേരി: തമിഴ്നാട്ടില്‍ മനുഷ്യച്ചങ്ങല നടത്തി
backup
April 23 2018 | 21:04 PM
കോയമ്പത്തൂര്‍: കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ യുടെ നേതൃത്വത്തില്‍ ഒന്‍പത് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്നലെ തമിഴ്നാട് വ്യാപകമായി മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. പുതുക്കോട്ടയില്‍ നടന്ന സമരത്തിന് പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിന് നേതൃത്വം നല്കി
കാവേരി പ്രശ്നം ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷത്തിന് സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതായി സ്റ്റാലിന് പത്രസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥയാണ് തുടരുന്നത്.
കാവേരി പ്രശ്നത്തില്‍ തമിഴ്നാട്ടില്‍ ബന്ദ്, തീവണ്ടി തടയല്‍ ,റോഡ് ഉപരോധം,കേന്ദ്ര സര്‍ക്കാര്‍ ഓഫിസ് പിക്കറ്റിങ് എന്നിവ നടത്തിയ കാര്യം കത്തില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."