താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തല്‍: മുന്‍കാല പ്രാബല്യം പാടില്ല
തിരുവനന്തപുരം: സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഗ്രാന്റ് ഉപയോഗിച്ച് ശമ്പളം, പെന്ഷന് എന്നിവ നല്കുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സര്‍ക്കാര്‍ അംഗീകാരത്തോടെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുകയാണെങ്കില്‍ ഉത്തരവ് തിയതി മുതല്‍ മാത്രം അതിന് പ്രാബല്യം നല്‍കണമെന്നാണ് പ്രധാന നിര്‍ദേശം. ഉദ്യോഗക്കയറ്റം, പെന്ഷന്, മറ്റു സേവനാനുകൂല്യങ്ങള്‍ തുടങ്ങിയവക്കൊന്നിനും സ്ഥിരപ്പെടുത്തുന്ന തിയതിക്ക് മുന്‍പുള്ള സേവനകാലം പരിഗണിക്കില്ല.
ഉത്തരവിനുവിരുദ്ധമായി വകുപ്പുതലവന്മാര് നിയമന ഉത്തരവ് പുറപ്പെടുവിച്ചാല്‍ തുടര്‍ന്നുണ്ടാകുന്ന സാമ്പത്തിക ബാധ്യത ഉദ്യോഗസ്ഥന്റെ ബാധ്യതയായി കണക്കാക്കുമെന്നും ഉത്തരവില്‍ പറയുന്നു.
താല്‍ക്കാലിക ജീവനക്കാരെ മുന്‍കാല പ്രാബല്യത്തോടെ സ്ഥിരപ്പെടുത്തുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."