HOME
DETAILS
MAL
നഴ്സുമാരുടെ ശമ്പളം: നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കണമെന്ന് ഐ.എന്‍.ടി.യു.സി
backup
April 23 2018 | 21:04 PM
കല്‍പ്പറ്റ: നഴ്സുമാരുടെ ശമ്പളം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കണമെന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന്.
നഴ്സുമാര്‍ക്ക് കൊടുത്ത വാക്ക് സര്‍ക്കാര്‍ പാലിക്കണം. നിലവില്‍ ആരോഗ്യമേഖലയിലുള്ള പ്രതിസന്ധി ഒഴിവാക്കണം. സംഘടിത, വ്യവസ്ഥാപിത ട്രേഡ് യൂനിയനുകള്‍ വേണ്ടെന്ന മാനേജ്മെന്റുകളുടെ തെറ്റായ നയമാണ് കാര്യങ്ങള്‍ വഷളാക്കിയത്.
നോട്ടിഫിക്കേഷന്‍ ഇറക്കി പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ഇന്ന് നടക്കുന്ന സമരത്തിന് ഐ.എന്‍.ടി.യു.സി പിന്തുണ നല്‍കും. സംസ്ഥാന തൊഴില്‍ മന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."