HOME
DETAILS
MAL
എ.വി ജോര്‍ജിനെ പൊലിസ് അക്കാദമിയിലേക്ക് മാറ്റിയത് തെറ്റ്: മനുഷ്യാവകാശ കമ്മിഷന്
backup
April 23 2018 | 21:04 PM
കൊച്ചി: കസ്റ്റഡി മരണക്കേസില്‍ ആരോപണവിധേയനായ ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെ പൊലിസ് അക്കാദമിയിലേക്ക് മാറ്റിയത് ശരിയായില്ലെന്ന് മനുഷ്യാവകാശ കമ്മിഷന് ചെയര്മാന് പി. മോഹനദാസ്.
ഇത്തരം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പൊലിസുകാരെ പരിശീലിപ്പിക്കുന്നത് കൂടുതല്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കും. യോഗ്യനല്ലാത്ത ഉദ്യോഗസ്ഥനെ പൊലിസ് അക്കാദമിയിലേക്ക് മാറ്റിയത് സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും കമ്മിഷന് ആവശ്യപ്പെട്ടു.
ശ്രീജിത്തിന്റെ കുടുംബത്തിന് നഷ്ടപരിഹാരവും വിധവക്ക് ജോലിയും നല്‍കണമെന്ന് നേരത്തേ പറഞ്ഞതാണ്. ഇത്രയും നാളായിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത് പാപ്പാരായത് കൊണ്ടാണോയെന്നും അദ്ദേഹം ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."