വിവരാവകാശ കമ്മിഷണര്‍ രണ്ടാഴ്ചത്തെ അവധിയില്‍; കമ്മിഷന്റെ പ്രവര്‍ത്തനം നിലക്കും
തിരുവനന്തപുരം: വിവരാവകാശ കമ്മിഷണര്‍ വിന്‍സണ്‍ എം. പോള്‍ രണ്ടാഴ്ചത്തെ അവധിയിലേക്ക്. ഈ മാസം 26 മുതല്‍ അടുത്തമാസം പത്തുവരെ അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിന്‍സണ്‍ എം. പോള്‍ ഗവര്‍ണര്‍ക്ക് കത്തുനല്‍കി.
ഇക്കാര്യത്തില്‍ ഗവര്‍ണര്‍ തീരുമാനമെടുത്തിട്ടില്ല. കമ്മിഷണര്‍ അവധിയില്‍ പ്രവേശിക്കുന്നതോടെ ഏകാംഗ സംവിധാനമായി തുടരുന്ന സംസ്ഥാന വിവരാവകാശ കമ്മിഷന്റെ പ്രവര്‍ത്തനം പൂര്‍ണമായി സ്തംഭിക്കും.
നേരത്തേ വിവരാവകാശ കമ്മിഷണര്‍മാരെ നിയമിച്ചുകൊണ്ടുള്ള തീരുമാനം സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അയച്ചിരുന്നു. ഭരണപരിഷ്കാര കമ്മിഷന് അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്റെ പ്രസ് സെക്രട്ടറി കെ.വി സുധാകരന്, കോളജ് അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ ജന. സെക്രട്ടറി ഡോ. കെ.എല്‍ വിവേകാനന്ദന്, ഗവ. അഡിഷണല്‍ സെക്രട്ടറി ശ്രീലത, ട്രാവന്‍കൂര്‍ ടൈറ്റാനിയം മുന്‍ മാനേജിങ് ഡയറക്ടര്‍ സോമനാഥന് പിള്ള, കേരള സര്‍വകലാശാലാ മുന്‍ സിന്‍ഡിക്കറ്റ് അംഗവും അരുവിക്കര മണ്ഡലത്തിലെ സി.പി.എം സ്ഥാനാര്‍ഥിയുമായിരുന്ന എ.എ റഷീദ് എന്നിവരാണ് പട്ടികയിലുണ്ടായിരുന്നത്.
പട്ടികയിലുള്ള പലരും രാഷ്ട്രീയക്കാരും അഴിമതിക്കേസില്‍ പ്രതികളും ആണെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതി ഗവര്‍ണര്‍ക്ക് ലഭിച്ചിരുന്നു.
ഇതേതുടര്‍ന്ന് കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ പട്ടിക സര്‍ക്കാരിന് തിരിച്ചയച്ചു. ഇതിന് സര്‍ക്കാര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."