കടല്‍ക്ഷോഭം ഇന്നും തുടരും; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്
കോഴിക്കോട്: പടിഞ്ഞാറന്‍ തീരത്തെ കടലില്‍ വന്‍ തിരമാലകള്‍ ഉണ്ടാകുന്ന പ്രതിഭാസത്തിന്റെ തീവ്രത കുറഞ്ഞതായും ഇന്ന് അര്‍ധരാത്രിവരെ കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും കേന്ദ്ര സമുദ്ര ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നലെ ഇന്‍കോയിസ് ആസ്ഥാനം പുറപ്പെടുവിച്ച പത്രക്കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. ഇതുപ്രകാരം കേരളത്തിലും ലക്ഷദ്വീപിലും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നല്കി. ശക്തിയേറിയ തിരകളുണ്ടാകുന്ന പ്രതിഭാസത്തിന്റെ തീവ്രത കഴിഞ്ഞദിവസത്തേക്കാള്‍ കുറഞ്ഞിട്ടുണ്ട്.
എന്നാല്‍, ഇന്ന് അര്‍ധരാത്രിവരെ കേരളം, തെക്കന്‍ തമിഴ്നാട്, ലക്ഷദ്വീപ് തീരങ്ങളില്‍ കടല്‍ക്ഷോഭമുണ്ടാകും. തിരമാലകള്‍ 2 മുതല്‍ 2.5 മീറ്റര്‍ ഉയരത്തില്‍വരെ 15 മുതല്‍ 17 സെക്കന്‍ഡ് ഇടവേളയില്‍ ഉയര്‍ന്നുപൊങ്ങിയേക്കും.
ബുധനാഴ്ചയോടെ കേരള തീരം സാധാരണനിലയിലെത്തുമെന്നാണ് ഇന്‍കോയിസ് പ്രവചിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."