സുരക്ഷിത യാത്രയ്ക്ക് ഉപദേശവുമായി കുട്ടിപൊലിസ് റോഡിലിറങ്ങി
ചവറ: റോഡപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ സുരക്ഷിത യാത്രയ്ക്ക് വിലയേറിയ ഉപദേശവുമായി കുട്ടിപൊലിസ് റോഡിലിറങ്ങി.
ശങ്കരമംഗലം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ്‌സ് പൊലിസ് കേഡറ്റുകളാണ് ചവറ ജനമൈത്രി പൊലിസുമായി സഹകരിച്ച് വിവിധ കേന്ദ്രങ്ങളില്‍ യാത്രക്കാര്‍ക്ക് സുരക്ഷാ ബോധവല്‍ക്കരണം നല്‍കിയത്.
ടൈറ്റാനിയം, ശങ്കരമംഗലം, നല്ലേഴ്ത്ത്മുക്ക്, കൊറ്റന്‍കുളങ്ങര ജങ്ഷനുകളില്‍ നിലയുറപ്പിച്ച സംഘം ഹെല്‍മറ്റില്ലാതെ വന്ന ഇരുചക്രവാഹനയാത്രക്കാര്‍, സീറ്റ് ബെല്‍റ്റ് ധരിക്കാതെ എത്തിയ കാറുകള്‍ എന്നിവ തടഞ്ഞ് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നല്‍കി. സ്വകാര്യ ബസുകളിലും കയറി യാത്രക്കാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി.
സേഫ് കൊല്ലം പദ്ധതിയുടെ ഭാഗമായി ട്രാഫിക് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായാണ് എസ്.പി.സിയുമായി സഹകരിച്ച് ചവറ പൊലിസ് സുരക്ഷിത യാത്രസന്ദേശം ഏറ്റെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."