ആദിവാസികള്‍ നാളെ വനംവകുപ്പ് ആസ്ഥാനം ഉപരോധിക്കും
തിരുവനന്തപുരം: വനംവകുപ്പിന്റെ അവകാശ നിഷേധത്തിനെതിരേ ആദിവാസി ക്ഷേമസമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ വഴുതക്കാട്ടെ ഫോറസ്റ്റ് ആസ്ഥാനം ഉപരോധിക്കുന്നു.
മാറ്റുവിന്‍ വനചട്ടങ്ങളെ എന്ന പേരിലുള്ള ഉപരോധസമരം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ആദിവാസി ക്ഷേമസമിതി ജില്ലാ പ്രസിഡന്റ് അപ്പുക്കുട്ടന്‍ കാണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആദിവാസികള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന വനാവകാശങ്ങള്‍ പൂര്‍ണമായി നിഷേധിക്കുകയാണ് വനംവകുപ്പ്. വനാവകാശനിയമം അനുസരിച്ച് രേഖ ലഭിച്ചിട്ടുപോലും വനം വകുപ്പുകാര്‍ തങ്ങളുടെ കൈവശ ഭൂമിയിന്മേല്‍ യാതൊരു സ്വാതന്ത്ര്യവും അനുവദിക്കുന്നില്ല. തങ്ങളുടെ കൈവശഭൂമിയിലുള്ള മരങ്ങള്‍ മുറിക്കുന്നതിന് തന്നെ നൂറു കടമ്പകളാണ്. ഇതവസാനിപ്പിക്കണം. വനാവകാശത്തിന് വനംവകുപ്പുകാര്‍ പുല്ലുവിലയാണ് കല്‍പ്പിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. വിദ്യാധരന്‍ കാണിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."