പുലിമുട്ടുകള്‍ സ്ഥാപിക്കാത്തതാണ് പ്രശ്‌നമെന്ന് മത്സ്യത്തൊഴിലാളികള്‍
വേളി: കടലാക്രമണം നേരിടുന്നയിടങ്ങളില്‍ പുലിമുട്ടുകള്‍ സ്ഥാപിക്കാത്തതാണ് ഇത്രയും നാശനഷ്ടങ്ങള്‍ക്ക് കാരണമായതെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. പുലിമുട്ടുകള്‍ സ്ഥാപിക്കണമെന്നത് വര്‍ഷങ്ങളായുള്ള മത്സ്യത്തൊഴിലാളികളുടെ ആവശ്യമാണ്.
മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ക്കും മത്സ്യബന്ധന ഉപകരണങ്ങള്‍ക്കും പുറമെ റോഡിനും നാശനഷ്ടം ഉണ്ടാകുന്നുണ്ട്. കടല്‍കയറി തീരം നഷ്ടപ്പെട്ട പ്രദേശത്ത് ചുഴികളും വന്‍തിരകളും ഉണ്ടാകുന്നത് നിത്യസംഭവമാണ്. വള്ളങ്ങള്‍ തീരത്തടുപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. എല്ലാ വര്‍ഷവും മേയ് മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ വന്‍ തിരമാലകള്‍ തീരത്തടിക്കാറുണ്ട്. മത്സ്യത്തൊഴിലാളികളെ മാറ്റിപാര്‍പ്പിക്കുക മാത്രമാണ് സര്‍ക്കാര്‍ കണ്ടെത്തുന്ന പോംവഴിയെന്നും തൊഴിലാളികള്‍ പറയുന്നു.
വലിയതുറ മുതല്‍ കൊച്ചുതോപ്പു വരെയുള്ള പ്രദേശങ്ങളില്‍ പുലിമുട്ടുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ ഇതുവരെയും സ്വീകരിക്കാത്തതാണ് ഇവിടങ്ങളില്‍ കടല്‍ഷോഭം കൂടുതല്‍ നാശം വിതയ്ക്കുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ പകുതിയെങ്കിലും നടപ്പിലാക്കിയിരുന്നുവെങ്കില്‍ കരയില്‍ പ്രകൃതി ദുരന്തം വിതക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പരിധി വരെയെങ്കിലും പിടിച്ച്‌നില്‍ക്കാന്‍ ഇവര്‍ക്ക് കഴിയുമായിരുന്നു.
പ്രഖ്യാപിച്ച പദ്ധതികള്‍ യാഥാര്‍ഥ്യമാകാത്ത കാരണം കടല്‍ ഓരോ തവണ ദുരിതം വിതക്കുമ്പോഴും സ്വരുക്കൂട്ടി വയ്ക്കുന്നതെല്ലാം നഷ്ടപെട്ട് പെരുവഴിയില്‍ ആകുന്ന അവസ്ഥയാണ് ജില്ലയിലെ മത്സ്യതൊഴിലാളികള്‍ക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."