മിഠായിത്തെരുവിലെ വാഹനപ്രവേശനം: സമരം ശക്തമാക്കി വ്യാപാരികള്‍
കോഴിക്കോട്: നവീകരണത്തിന്റെ ഭാഗമായി വാഹനഗതാഗതം നിയന്ത്രിച്ച നടപടി കച്ചവടക്കാരുടെ നാശത്തിനു കാരണമാകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ പറഞ്ഞു.
1500ല്‍പരം കടകളും അവിടങ്ങളില്‍ ജോലി ചെയ്യുന്ന അയ്യായിരത്തോളം തൊഴിലാളികളും അവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയാതെ കച്ചവടം നിര്‍ത്തിപ്പോകുന്ന അവസ്ഥയാണ്.
പരീക്ഷണാര്‍ഥം തുടങ്ങിയ നിയന്ത്രണം അപ്രായോഗികമാണെന്ന് ബോധ്യപ്പെട്ടതിനാല്‍ പിന്‍വലിക്കണം. വാഹനഗതാഗതം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മെയ് എട്ടിന് കച്ചവടക്കാര്‍ കടകളടച്ച് കോര്പറേഷന് ഓഫിസിനു മുന്നിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും.
മെയ് ഒന്നിന് കവല പൊതുയോഗങ്ങളും നടത്തും. മെയ് ഏഴിന് വിളംബര ജാഥയും ബ്ലൂവളണ്ടിയര് മാര്‍ച്ചും നഗരത്തില്‍ നടത്താനും തീരുമാനിച്ചു.
യോഗത്തില്‍ എ.വി.എം കബീര്‍ അധ്യക്ഷനായി. ഷഫീക്ക് പട്ടാട്ട്, കെ. സേതുമാധവന്, സി.ജെ ടെന്നീസണ്‍, കെ.പി അബ്ദുല്‍ റസാഖ്,എം.കെ ഗംഗാധരന്, പി.വി ഉസ്മാന്‍കോയ, കെ.പി മൊയ്തീന്‍കോയ, ടി.എം ബാലന്, എ.കെ മന്‍സൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."