HOME
DETAILS

സംയോജിത നഗരവികസനത്തിന് 1364.92 കോടിയുടെ പദ്ധതി: കൊച്ചിയില്‍ ജലപാത തിരിച്ചുവരുന്നു

  
backup
April 24 2018 | 05:04 AM

%e0%b4%b8%e0%b4%82%e0%b4%af%e0%b5%8b%e0%b4%9c%e0%b4%bf%e0%b4%a4-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-1364-92

 

കൊച്ചി:നഗരത്തിലെ കനാലുകളുടെയും സമീപ പ്രദേശങ്ങളുടെയും വികസനം ലക്ഷ്യമിട്ട് സംയോജിത നഗരവികസന പദ്ധതി ഒരുങ്ങുന്നു. കേരള സര്‍ക്കാര്‍ സ്ഥാപനമായ കെ.എസ്.ഐ.എന്‍.സി ആണ് പദ്ധതിക്കായി വിശദമായ പഠനറിപ്പോര്‍ട്ട് തയാറാക്കിയത്. നഗരത്തിലൂടെ കടന്നുപോകുന്ന കനാലുകളിലൂടെ ജലഗതാഗതം സാധ്യമാക്കുക,വികസനം അടിസ്ഥാനമാക്കി നഗര പരിസരത്തെ പുനരുജ്ജീവിപ്പിക്കുക, ടൂറിസം ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.നഗരവല്‍ക്കരണം, ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തല്‍,ഫലപ്രദമായ മാലിന്യ നിര്‍മാര്‍ജന സംവിധാനത്തിലൂടെ പുതിയ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കല്‍ എന്നീ കാര്യങ്ങള്‍കൂടി കണക്കിലെടുത്താണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ 739.52കോടി രൂപയും രണ്ടാംഘട്ടത്തില്‍ 625.4 കോടി രൂപയും ചെലവിട്ട് അഞ്ചുവര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് കെ.എസ്.ഐ.എന്‍.സി എം.ഡിയും അഡീഷനല്‍ ചീഫ് സെക്രട്ടറിയുമായ ടോം ജോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആകെ 34.5 കി.മീ ദൈര്‍ഘ്യത്തിലാണ് കനാല്‍ വികസനം. ഇടപ്പള്ളി കനാല്‍, തേവര കനാല്‍, തേവര പേരണ്ടൂര്‍ കനാല്‍, ചിലവന്നൂര്‍ കനാല്‍, മാര്‍ക്കറ്റ് കനാല്‍ എന്നീ കനാലുകളാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇടപ്പള്ളി കനാലിന്റെ വികസനം വൈറ്റിലയും കാക്കനാടും തമ്മില്‍ ജലപാത വഴി ഇടപ്പള്ളി മെട്രോ സ്‌റ്റേഷനെ ബന്ധിപ്പിക്കും.തേവര കനാലിന്റെ വികസനം കുണ്ടന്നൂര്‍,വെണ്ടുരുത്തി കായല്‍ എന്നിവക്കിടയിലുള്ള ജലപാതയുടെ ദൂരം കുറക്കും. മാര്‍ക്കറ്റ് കനാല്‍ വികസനം വാണിജ്യകേന്ദ്രമായ ബ്രോഡ്് വേയിലേക്കുള്ള ദൂരം കുറയ്ക്കും.പദ്ധതിയുടെ ഭാഗമായി കനാലുകളുടെ തീരത്ത് അനധികൃതമായി താമസിക്കുന്ന 1160കുടുംബങ്ങളെ ഒന്നാം ഘട്ടത്തിലും 2770 കുടുംബങ്ങളെ രണ്ടാം ഘട്ടത്തിലും മാറ്റി പാര്‍പ്പിക്കും.
ഇതിനായി കോര്‍പ്പറേഷനുമായി ചേര്‍ന്ന് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ നിര്‍മിച്ചു നല്‍കും. പുനരധിവാസ നടപടികള്‍ ഭവനം ഫൗണ്ടേഷന്‍ കേരളയുടെ സഹായത്തോടെയാവും ചെയ്യുക. ആകെ 193 കെട്ടിടങ്ങള്‍ ഒന്നാം ഘട്ടത്തിലും 484 കെട്ടിടങ്ങള്‍ രണ്ടാം ഘട്ടത്തിലും പുനര്‍ നിര്‍മ്മിക്കും.
ഇതില്‍ 417 എണ്ണം വീടുകളാണ്. കനാല്‍ നവീകരണത്തിന്റെ ഭാഗമായി നടപ്പാത, ഹാര്‍ഡ് റയിലുകള്‍, കോണ്‍ക്രീറ്റ് ബെഞ്ചുകള്‍ തുടങ്ങിയവയും നിര്‍ദേശിച്ചിട്ടുണ്ട്.കെ.എസ്.ഐ.എന്‍.സി തയാറാക്കിയ പദ്ധതിയുടെ വിശദീകരണ യോഗത്തില്‍ കെ.വി തോമസ് എം.പി, കെ.ജെ മാക്‌സി എം.എല്‍.എ, മേയര്‍ സൗമിനി ജെയിന്‍, കോര്‍പ്പറേഷനിലെ സ്ഥിരം സമിതി അധ്യക്ഷന്മാര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊങ്കണ്‍ റൂട്ടിലോടുന്ന 36 ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം 

Kerala
  •  a month ago
No Image

സഊദി ആഗോള സമ്പദ് വ്യവസ്ഥയിലെ നിര്‍ണായക സ്വാധീനം; ഫൈസല്‍ അല്‍ ഇബ്രാഹീം

Saudi-arabia
  •  a month ago
No Image

ചെറുതുരുത്തിയില്‍ തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ സംഘര്‍ഷം

Kerala
  •  a month ago
No Image

എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍ എസ് മാധവന്

Kerala
  •  a month ago
No Image

ട്രാഫിക് നിയമഘനങ്ങള്‍ക്കുള്ള പിഴകളില്‍ 50% ഇളവ് പ്രഖ്യാപിച്ച് അജ്മാന്‍

uae
  •  a month ago
No Image

കണ്ണൂരിലെ ജനങ്ങളുടെ മനസില്‍ കുറ്റപത്രം ചാര്‍ത്തപ്പെട്ടയാളായി കലക്ടര്‍ മാറി: കെ. സുധാകരന്‍

Kerala
  •  a month ago
No Image

എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 3 മുതല്‍; ഫെബ്രുവരി 17 മുതല്‍ മോഡല്‍ പരീക്ഷ

Kerala
  •  a month ago
No Image

വൈദ്യുതി മേഖലയില്‍ പ്രകൃതിസൗഹൃദ സുസ്ഥിര വികസനം ലക്ഷ്യം : മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈലിന് ഹമാസ് വക 'ഷോക്ക്' ; സൈനിക മേധാവിയുടെ വീട് അക്രമിച്ച് ഖസ്സാം ബ്രിഗേഡ്, ഹാലെവി രക്ഷപ്പെട്ടത് തലനാരിഴക്ക്

International
  •  a month ago
No Image

ക്ഷേമപെന്‍ഷന്‍ ഒരു ഗഡു കൂടി അനുവദിച്ചു; വിതരണം ബുധനാഴ്ച്ച മുതല്‍

Kerala
  •  a month ago