റേഷന്‍ നല്കാന് താമസിച്ചതിന് ജീവനക്കാരനെ മര്‍ദിച്ചു
മട്ടാഞ്ചേരി: റേഷന്‍ കടയില്‍ സാധനങ്ങള്‍ നല്കാന് താമസിച്ചതില്‍ പ്രകോപിതനായ കാര്‍ഡ് ഉടമ ജീവനക്കാരനെ മര്‍ദിച്ചു.
തോപ്പുംപടി പ്യാരി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന എ.ആര്.ഡി 51 ാം നമ്പര്‍ റേഷന്‍ കടയിലെ ജീവനക്കാരനും സൗത്ത് മുലങ്കുഴി സ്വദേശിയുമായ ജോസഫ് സാജനാണ് മര്‍ദനമേറ്റത്. ഇന്നലെ രാത്രി ആറ് മണിക്കായിരിന്നു സംഭവം.
റേഷന്‍ കടയില്‍ എത്തിയ ചരക്ക് തൊഴിലാളികള്‍ ഇറക്കുന്നതിനിടെയാണ് കാര്‍ഡ് ഉടമ റേഷന്‍ വിഹിതം വാങ്ങാന്‍ എത്തിയത്.
കടയില്‍ വന്ന ചരക്കുകള്‍ സ്റ്റോക്ക് രജിസ്റ്ററില്‍ ചേര്‍ത്തതിന് ശേഷം ഇ പോസ്റ്റ് മെഷീനില്‍ വിരലമര്ത്തിയാലെ റേഷന്‍ വിഹിതം ലഭിക്കു എന്ന് അറിയിച്ചതിനെ തുടര്‍ന്ന് പ്രതി ജീവനക്കാരനെ ഇ പോസ്റ്റ് മെഷീന് എടുത്ത് മുഖത്ത് അടിക്കുകയായിരിന്നു.
മുഖത്ത് നിന്നും രക്തം വന്നതിനെ തുടര്‍ന്ന് മറ്റു കാര്‍ഡ് ഉടമകള്‍ പ്രതിയെ തടഞ്ഞ് വെച്ച് പൊലിസിന് കൈമാറുകയായിരിന്നു.
ഗുരുതരമായി പരുക്കേറ്റ ജിവനക്കാരന് കരുവേലിപ്പടി മഹാരാജാസ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."