സി.പി.ഐ നിലപാടിനോട് യോജിപ്പ് പ്രകടിപ്പിച്ച സി.പി.എം തീരുമാനം സ്വാഗതാര്‍ഹം: ബിനോയി വിശ്വം
മൂവാറ്റുപുഴ: ഫാസിസ്റ്റ് ശക്തികള്‍ക്കെതിരേ മതേതര ബദലെന്ന സി.പി.ഐ നിലപാടിനോട് യോചിപ്പ് പ്രകടിപ്പിച്ച സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം ജനാധിപത്യത്തിന് കരുത്താകുമെന്ന് സി.പി.ഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം ബിനോയി വിശ്വം അഭിപ്രായപ്പെട്ടു.
കൊല്ലത്ത് നടക്കുന്ന സി.പി.ഐ. 23ാം പാര്‍ടി കോണ്‍ഗ്രസില്‍ ഉയര്‍ത്താനുള്ള പതാക ജാഥക്ക് മൂവാറ്റുപുഴയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.ഐ മുന്നോട്ട് വയ്ക്കുന്ന മതേതരബധല്‍ കോണ്‍ഗ്രസുമായുള്ള രാഷ്ട്രീയ സംഖ്യമല്ല. ഫാസിസത്തെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിനുള്ള രാഷ്ട്രീയ ഇടപെടലാണന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ മതേതരമുഖം മോഡി ഭരണം തകര്‍ക്കുകയാണ്. രാജ്യത്തിന്റെ യക്ഷസിന് ഇത് കളങ്കമാവുകയാണ്. ബഹുസ്വരതയെ അംഗീകരിക്കുവാന്‍ കേന്ദ്ര ഭരണകൂടം തയ്യാറാകാണം.
വിദേശങ്ങളില്‍ പോലുമുണ്ടാകുന്ന പ്രതിഷേധങ്ങള്‍ ഭരണകര്‍ത്താക്കള്‍ക്ക് പാഠമാകണമെന്നും, അന്താരാഷ്ട്ര വേദികളില്‍ രാജ്യം ഇത്രയേറെ നാണംകെട്ട കാലമുണ്ടായിട്ടില്ലന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പെരുമ്പാവൂരില്‍ നിന്നുമെത്തിയ ജാഥയെ മണ്ഡലം അതിര്‍ത്തിയായ മണ്ണൂരില്‍ സ്വാഗത സംഘം ചെയര്‍മാന്‍ എല്‍ദോ എബ്രഹാം എം.എല്‍.എ സ്വീകരിച്ചു. തുടര്‍ന്ന് നിരവധി ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയാണ് ജാഥയെ സ്വീകരണ കേന്ദ്രമായ നെപ്രുപാര്‍ക്കിലേയ്ക്ക് ആനയിച്ചത്. സ്വീകരണ യോഗത്തില്‍ സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം ടി.എം.ഹാരീസ് അധ്യക്ഷത വഹിച്ചു.
ജാഥാ അംഗങ്ങളായ കെ.പി.രാജേന്ദ്രന്‍, വി.ചാമുണ്ണി, പി.പി.സുനീര്‍, മഹേഷ് കക്കത്ത്, സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ മുന്‍എം.എല്‍.എ ബാബുപോള്‍, കെ.എന്‍.സുഗതന്‍, എം.ടി.നിക്‌സണ്‍, മുന്‍കണ്‍ട്രോള്‍ കമ്മീഷനംഗം ഇ.എ.കുമാരന്‍, എ.ഐ.ടി.യു.സി.ജില്ലാ സെക്രട്ടറി കെ.എന്‍.ഗോപി, എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍.അരുണ്‍, മുവാറ്റുപുഴ മണ്ഡലം സെക്രട്ടറി പി.കെ.ബാബുരാജ്, പിറവം മണ്ഡലം സെക്രട്ടറി സി.എന്‍.സദാമണി ജില്ലാ കമ്മിറ്റി അംഗം എം.എം.ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
സ്വീകരണ സമ്മേളനത്തില്‍ നേതാക്കളായ ഇ.കെ.സുരേഷ്, ജോളി.പി.ജോര്‍ജ്, വിന്‍സന്റ് ഇല്ലിക്കല്‍, കെ.എ.സനീര്‍, ടി.ജി.സലീംകുമാര്‍, കെ.എ.നവാസ്, വി.കെ.മണി എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."