പായിപ്ര കാവുംപടിക്ക് സമീപം കുടിവെള്ള പൈപ്പ് പൊട്ടി: മാനാറി മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം
മൂവാറ്റുപുഴ: പായിപ്ര കാവുംപടിക്ക് സമീപം കുടിവെള്ള പൈപ്പ് പൊട്ടി ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം തമ്പലത്തോട്ടിലൂടെ ഒഴുകിപോകുന്നു. ഇതേ തുടര്‍ന്ന് പായിപ്ര മാനാറി മേഖലയില്‍ കുടിവെള്ളം മുടങ്ങിയിട്ട് ഏഴ് ദിവസമായി. കുടിവെള്ളത്തിനായി നാട്ടുകാരുടെ കാത്തിരിപ്പ് തുടരുന്നു.
ജപ്പാന് കുടിവെള്ള പദ്ധതിയിലൂടെയാണ് ഈ പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിക്കുന്നത്. പൈപ്പ് പൊട്ടി നാട്ടുകാരുടെ കുടിവെള്ള ലഭ്യത മുടങ്ങിയ വിവരം വാര്‍ഡ് മെമ്പറായ പി.എസ് ഗോപകുമാറും മറ്റ്് നാട്ടുകാരും വാട്ടര്‍ അതേറ്റിറ്റിയുടെ പ്രധാന ചുമതലയുള്ള അസിസ്റ്റന്റ് എന്‍ജിനിയര്‍ ഉള്‍പ്പടെയുള്ളവരോട് പരാതിയായി പറഞ്ഞെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല.
ഏതാനം പേര് വന്ന് പൈപ്പ് പൊട്ടിയസ്ഥലത്ത് വലിയൊരു കുഴിയെടുത്തതിനുശേഷം അവര്‍ സ്ഥലം വിട്ടു. ഇതോടെ നൂറുകണക്കിന് വാഹനങ്ങള്‍ പോകുന്ന റോഡ് സൈഡില്‍ വലിയ കുഴി ഉണ്ടിക്കിയത് അപകടവും ക്ഷണിച്ചുവരുത്തിയതായി നാട്ടുകാര്‍ ആരോപിക്കുന്നു. ഏവു ദിവസം കഴിഞ്ഞ ഇന്നലേയും കുടിവെള്ളം എത്തിയിട്ടില്ല. മാനാറി, പായിപ്ര സ്ക്കൂള്‍പടി, മൈക്രോ, തച്ചുകുന്നേല്‍ കോളനി തുടങ്ങിയ ഭാഗങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളാണ് കുടിവെള്ളം കിട്ടാതെ ദുരിതം അനുഭവിക്കുന്നത്. ഉയര്‍ന്ന പ്രദേശമായതിനാല്‍ വെള്ളത്തിന്റെ ഫോഴ്സ് കുറഞ്ഞാല്‍ ഈ പ്രദേശങ്ങളിലേക്ക് കുടിവെള്ളം എത്തുകയില്ലെന്ന് വാട്ടര്‍ അതോറിറ്റിയില്‍ അറിവുള്ളതാണ്. അങ്ങനെയിരിക്കെ പൈപ്പ് പൊട്ടി ലക്ഷക്കണക്കിന് ലിറ്റര്‍ വെളളം പാഴാകുന്ന വിവരം വാട്ടര്‍ അതോറിറ്റിയിലെ ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും സ്ഥലത്തെത്തി പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുവാന്‍ തയ്യാറായിട്ടില്ലെന്ന പരാതി വ്യാപകമാണ്.
കുടിവെള്ളം കിട്ടാതെ ദിവസങ്ങളോളം കാത്തിരിക്കുന്ന ജനങ്ങളുടെ ക്ഷമയ്ക്ക് അതിരുണ്ടെന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് ഓര്മയുണ്ടാകണമെന്ന് വാര്‍ഡ് മെമ്പര്‍ ഗോപകുമാറും പൊതു പ്രവര്‍ത്തകനായ പി.എസ് ബഷീറും മുന്നറിയിപ്പ് നല്കി.
അടിയന്തിരമായി പായിപ്ര മേഖലയില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിന് വാട്ടര്‍ അതോററ്റി നടപടി കൈകൊണ്ടില്ലെങ്കില്‍ വാട്ടര്‍ അതോററ്റി ഉദ്യോഗസ്ഥരെ തടയുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."