തൊഴിലാളി ലയങ്ങള്‍ അഗ്നിക്കിരയായി
പീരുമേട്: തോട്ടം തൊഴിലാളികള്‍ താമസിച്ചിരുന്ന ലയങ്ങള്‍ അഗ്‌നിക്കിരയായി. ഏലപ്പാറ-കോഴിക്കാനം തേയില തോട്ടത്തിലെ മണിയപ്പന്‍, ധര്‍മ്മരാജ, ശബരിമുത്ത് എന്നിവര്‍ താമസിച്ചിരുന്ന മുറികളാണ് കത്തി നശിച്ചത്. തീ ഉയര്‍ന്ന സമയത്ത് മുറികളില്‍ ആരും ഇല്ലാത്തതിനാല്‍ വലിയ അപകടം ഒഴിവായി.
എന്നാല്‍ ഇവരുടെയും കുടുംബാങ്ങളുടെയും എല്ലാവിധ രേഖകളും കത്തി നശിച്ചു. ഇവര്‍ സ്വരൂക്കൂട്ടിയിരുന്ന വിലകൂടിയ വീട്ടുപകരണങ്ങളും പാടെ ചാമ്പലായി. കോഴിക്കാനത്തെക്കുള്ള റോഡ് സഞ്ചാരയോഗ്യമല്ലാത്തത് അപകടത്തിന്റെ വ്യാപ്തി കൂട്ടി.
ഇന്നലെ പകല്‍ പതിനൊന്നു മണിയോടെയാണ് ലയങ്ങള്‍ക്ക് മുകളില്‍ പുക ഉയരുന്നത് അടുത്ത് പണിതു കൊണ്ടിരുന്ന തൊഴിലാളികളുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടി തീ അണയ്ക്കാന്‍ ശ്രമിച്ചു. വിവരമറിഞ്ഞ് പീരുമേട്ടില്‍ നിന്നും അഗ്‌നി രക്ഷാ സേന സംഭവ സ്ഥലത്തേക്ക് തിരിച്ചെങ്കിലും റോഡ് ഗതാഗതയോഗ്യമാല്ലാത്തതിനാല്‍ വൈകി. അഗ്‌നി രക്ഷാ സേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സ്‌റ്റേഷന്‍ ഓഫിസര്‍ കെ പി സോമന്‍, ജസ്റ്റിന്‍ തോമസ്, സിയാദ്, ഷമീര്‍, അനുകുമാര്‍, ബിനു എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."