HOME
DETAILS
MAL
റൂറല്‍ ഇന്നവേറ്റേര്‍സ് മീറ്റ്: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
backup
April 24 2018 | 06:04 AM
ആലപ്പുഴ: എം.എസ് സ്വാമിനാഥന് ഗവേഷണനിലയത്തിന്റെയും ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ മെയ് 14, 15, 16 തിയ്യതികളില്‍ എം.എസ് സ്വാമിനാഥന് ഗവേഷണ നിലയത്തില്‍ റൂറല്‍ ഇന്നവേറ്റേര്‍സ് മീറ്റ് നടത്തുന്നു.
ഗ്രാമീണ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിനും അവ പ്രചരിപ്പിക്കുന്നതിനും ഗ്രാമീണ ഗവേഷകര്‍ക്ക് പ്രോത്സാഹനം നല്‍കുക, അവരെ സാങ്കേതിക ഗവേഷണ കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തുക, അവരുടെ കണ്ടുപിടിത്തങ്ങള്‍ക്ക് അംഗീകാരം നല്‍കുക എന്നതാണ്പരിപാടിയുടെ പ്രധാന ലക്ഷ്യം.
കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള ഗ്രാമീണ ഗവേഷകര്‍ക്ക് പങ്കെടുക്കാം.മുഖ്യമന്ത്രി പിണറായി വിജയന് മേള ഉല്‍ഘാടനം ചെയ്യും. രജിസ്ട്രേഷന് ഫോറം സ്വീകരിക്കുന്ന അവസാന തിയ്യതി 25. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ :9539948883.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."