സമസ്തയുടെ തണലില്‍ സുന്നികള്‍ ഒന്നിക്കണം: സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍
ആറാട്ടുപുഴ: സമസ്തയുടെ തണലില്‍ സുന്നികള്‍ ഒന്നിക്കണമെന്നും സമസ്ത അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ യഥാര്‍ത്ഥ രൂപമെന്നും സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
സമസ്തയാണ് എന്നും സമൂഹത്തിന് സന്മാര്ഗം കാട്ടിയത്. സത്യമാര്‍ഗമായ സമസ്തയില്‍ സുന്നികളെല്ലാം അണിചേരണമെന്നും സമസ്തയുടെ പോഷക സംഘടനകളെയും സമസ്തയുടെ സംരംഭങ്ങളെയും നെഞ്ചേറ്റണമെന്നും തങ്ങള്‍ പറഞ്ഞു.
എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് ആറാട്ടുപുഴ യൂനിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബുര്‍ഹാന്‍ 2018 മജ്ലിസുന്നൂര് വാര്‍ഷികത്തിന്റെയും മതപ്രഭാഷണ പരമ്പരയുടെയും ദുആ സമ്മേളനത്തിന്റെയും സമാപന വേദിയില്‍ സംസാരിക്കുകയായിരുന്നു തങ്ങള്‍.
18 മുതല്‍ 21 വരെ ആറാട്ടുപുഴ മര്‍ഹൂം കുട്ടിഹസന് ഉസ്താദ് നഗറില്‍ നടന്ന സമ്മേളനം ആറാട്ടുപുഴ പ്രദേശത്തെ ഭക്തിസാന്ദ്രമാക്കി. വിവിധ ദിവസങ്ങളിലായി ഉദ്ഘാടന സമ്മേളനം, ആദര്‍ശ സമ്മേളനം, മെഹ്ഫില്‍ നൂറേ ഹിറ (ഖുര്‍ആന്‍ ആസ്വാദന സദസ്), ചികിത്സാ സഹായ വിതരണം, ആദരിക്കല്‍, അവാര്‍ഡ് ദാനം, മതവിജ്ഞാന സദസ്, മജ്ലിസുന്നൂര് ആത്മീയ സദസ്, ബുര്‍ദ ഖവാലി മജ്ലിസ് എന്നിവ നടന്നു.
മജ്ലിസുന്നൂര് ആത്മീയ സദസിന് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്കി. നിസാമുദ്ദീന്‍ ഫൈസി ആറാട്ടുപുഴ അധ്യക്ഷനായി. മുജീബ് റഹ്മാന് ദാരിമി ആറാട്ടുപുഴ ആമുഖ പ്രഭാഷണം നടത്തി.
കുടുംബം പരിവര്‍ത്തനത്തിന്റെ പാഠശാല എന്ന വിഷയത്തില്‍ സിറാജുദ്ദീന് അല്‍ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തി. നൗഫല്‍ വാഫി ആറാട്ടുപുഴ സ്വാഗതവും റഷീദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."